Connect with us

ചന്ദനമഴയിലെ അമൃത വിവാഹമോചിതയായി; ദാമ്പത്യം നീണ്ടത് ഒരുവര്‍ഷം.. ഞെട്ടലോടെ ആരാധകർ! സംഭവിച്ചത് ഇതാണ്…

serial

ചന്ദനമഴയിലെ അമൃത വിവാഹമോചിതയായി; ദാമ്പത്യം നീണ്ടത് ഒരുവര്‍ഷം.. ഞെട്ടലോടെ ആരാധകർ! സംഭവിച്ചത് ഇതാണ്…

ചന്ദനമഴയിലെ അമൃത വിവാഹമോചിതയായി; ദാമ്പത്യം നീണ്ടത് ഒരുവര്‍ഷം.. ഞെട്ടലോടെ ആരാധകർ! സംഭവിച്ചത് ഇതാണ്…

ചന്ദനമഴയിലെ അമൃതയെ അറിയാത്ത മലയാളി ടെലിവിഷൻ ആസ്വാദകർ ഉണ്ടാകില്ല. വിജയ് ടിവിയില്‍ പ്രേക്ഷേപണം ചെയ്തുവന്നിരുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പായിരുന്നു ചന്ദനമഴ. സീരിയലിൽ അമൃതയായി എത്തിയത് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ മേഘ്‌ന വിന്‍സന്റ് ആയിരുന്നു. താരം ഇപ്പോൾ വിവാഹ മോചിതയായെന്നു പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. 2017 ഏപ്രില്‍ 30നായിരുന്നുഇരുവരുടെയും വിവാഹം. എന്നാല്‍ ഈ ദാമ്ബത്യം അവസാനിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ

ഒരുവര്‍ഷം മാത്രമേ ഇവരുടെ ദാമ്ബത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2018 മെയ് മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഡോണ്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങളില്‍ വന്നതോടെയാണ് വിവാഹമോചന വാര്‍ത്ത വീണ്ടും ഉയര്‍ന്നത്.

ദേശായി കുടുംബത്തിന്റെ കഥ പറഞ്ഞ സീരിയലില്‍ നിന്നും അപ്രതീക്ഷിതമായാണ് മേഘ്ന വിടവാങ്ങിയത്. വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും അതുകൊണ്ടാണ് ചന്ദനമഴയില്‍ നിന്നും പിന്‍മാറിയതെന്നുമായിരുന്നു മേഘ്‌നയുടെ വിശദീകരണം.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പ എന്ന പരമ്പരയിൽ നിന്നാണ് ടെലിവിഷൻ ലോകത്തിലേക്ക് മേഘ്ന പ്രവേശിച്ചത്. പിന്നീട് പത്തോളം മലയാള തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മേഘ്ന നൃത്തവേദികളിലും സജീവമായിരുന്നു.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൃഷ്ണപക്ഷ കിളികൾ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിലേക്ക് താരം കടന്നത്. മേഘ്നയുടെ അമ്മ നിമ്മി പഴയകാല സിനിമ നടി ആയിരുന്നു. മകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്നത് നിമ്മി ആയിരുന്നു.

Meghna Vincent

Continue Reading
You may also like...

More in serial

Trending

Recent

To Top