Malayalam Breaking News
മമ്മൂട്ടിയ്ക്ക് മുമ്പേ 5 star rating ആഡംബര കാര്‍ സ്വന്തമാക്കി മണിയന്‍പിള്ള രാജു
മമ്മൂട്ടിയ്ക്ക് മുമ്പേ 5 star rating ആഡംബര കാര്‍ സ്വന്തമാക്കി മണിയന്‍പിള്ള രാജു
മമ്മൂട്ടിയ്ക്ക് മുമ്പേ 5 star rating ആഡംബര കാര്‍ സ്വന്തമാക്കി മണിയന്‍പിള്ള രാജു
മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു വാഹന പ്രേമിയാണെന്ന കാര്യം മലയാളികള്‍ക്ക് സുപരിചിതം. ഏതു ആഡംബര കാര്‍ വിപണിയിലെത്തിയാലും അതു സ്വന്തമാക്കാന്‍ മുന്‍പന്തിയിലാകും മമ്മൂട്ടി. എന്നാലിപ്പോള്‍ മമ്മൂട്ടിയെ കടത്തിവെട്ടിയിരിക്കുകയാണ് മണിയന്‍പിള്ള രാജു.
ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ XC 60 സ്വന്തമാക്കിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. കാര്‍ ഓഫ് ദ ഇയറായി തിരഞ്ഞടുക്കപ്പെട്ട കാറാണ് വോള്‍വോ XC 60. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ പുറത്തിറക്കിയ XC 60 എന്ന കോംപാക്ട് എസ്യുവിയാണ് മണിയന്‍പിള്ള രാജു സ്വന്തമാക്കിയിരിക്കുന്നത്.
വിപ്ലാഷ് പ്രൊട്ടക്ഷന്‍ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ സിസ്റ്റം, റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് ബ്രേക്ക് സപ്പോര്‍ട്സ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങളുമായാണ് പുതിയ XC 60 വിപണിയിലെത്തിയിരിക്കുന്നത്. വോള്‍വോ 2008 ലാണ് ആഡംബര ക്രോസ് ഓവറായ XC 60 പുറത്തിറക്കുന്നത്.
രണ്ടാം തലമുറ എക്സ് സി 60 ആണ് ഇപ്പോള്‍ വിപണിയിലുള്ളത്. രാജ്യാന്തര വിപണിയില്‍ മൂന്നു പെട്രോള്‍ എന്‍ജിനും രണ്ട് ഡീസല്‍ എന്‍ജിനുകളോടെയുമാണ് വോള്‍വോയുടെ വിപണിയിലെത്തുന്നത്. ഇന്ത്യന്‍ പതിപ്പില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. രണ്ടു ലീറ്റര്‍ എന്‍ജിന്‍ 190 ബിഎച്ച്പി 235 ബിഎച്ച്പി എന്നീ പവര്‍ ബാന്‍ഡുകളിലാണ് വില്‍പ്പനയിലെത്തുന്നത്. 52.90 ലക്ഷം രൂപ മുതല്‍ 59.9 ലക്ഷമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
Maniyan Pillai Raju bought new volvo luxury car
