Bollywood
ട്രീറ്റ്മെന് ആറ് മാസം; ലോക്ക്ഡൗണ്‍ കാലം ഓര്‍മിപ്പിക്കുന്നത് ക്യാന്‍സര്‍ ചികിത്സയ്ക്കായി അടച്ചിട്ട നാളുകളാണെന്ന് മനീഷ കൊയ്രാള
ട്രീറ്റ്മെന് ആറ് മാസം; ലോക്ക്ഡൗണ്‍ കാലം ഓര്‍മിപ്പിക്കുന്നത് ക്യാന്‍സര്‍ ചികിത്സയ്ക്കായി അടച്ചിട്ട നാളുകളാണെന്ന് മനീഷ കൊയ്രാള
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരുകയാണ് . മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ലോക്ക് ഡൗൺ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്
ലോക്ക്ഡൗണ്‍ കാലം തന്നെ ഓര്‍മിപ്പിക്കുന്നത് തന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി അടച്ചിട്ട നാളുകളാണെന്ന് ബോളിവുഡ് താരം മനീഷ കൊയ്രാള. തന്റെ ന്യൂയോര്‍ക്കിലെ ചികിത്സാ കാലത്തെ കുറിച്ചാണ് മനീഷ ഓര്‍മപ്പെടുത്തുന്നത്.
‘ന്യൂയോര്‍ക്കിലെ ട്രീറ്റ്മെന്റിനിടെ ആറ് മാസത്തോളം അപ്പാര്‍ട്ട്മെന്റില്‍ അച്ചിട്ട അവസ്ഥയായിരുന്നു. ഈ സമയത്തേക്കാള്‍ ആയിരം മടങ്ങ് മോശമായിരുന്നു അന്നെനിക്ക്. ഇപ്പോള്‍ രണ്ടു മാസത്തേക്ക് ലോക്ക്ഡൗണ്‍ ആണെങ്കിലും എല്ലാ നിര്‍ദേശങ്ങളും പാലിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ബോറടിച്ച് പിരിമുറുക്കത്തിലായിരിക്കും എന്നറിയാം. എങ്കിലും മുന്‍കാല അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് കരുതുന്നു”. എന്നാണ് മനീഷ കൊയ്രാള പറയുന്നു.
അതോടൊപ്പം തന്നെ ആരോഗ്യ വിദഗ്ധരും സര്‍ക്കാരും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ താന്‍ പിന്തുടരുകയാണെന്നും മനീഷ കൊയ്രാള വെളിപ്പെടുത്തുകയുണ്ടായി. മനീഷ തന്റെ മാതാപിതാക്കളായ പ്രകാശ്, സുഷമ എന്നിവരോടൊപ്പം മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 2012ലായിരുന്നു മനീഷ കൊയ്രാളക്ക് ക്യാന്‍സര്‍ ബാധിച്ചത് തന്നെ. ഏറെ കഠിനമായ പ്രയത്നത്തിലൂടെയാണ് മനീഷ ഈ സാഹചര്യത്തെ അതിജീവിച്ച് പോരുന്നത്.
Manisha koirala
