Connect with us

മണിരത്‌നത്തിന് ബോംബ് ഭീഷണി

Malayalam Breaking News

മണിരത്‌നത്തിന് ബോംബ് ഭീഷണി

മണിരത്‌നത്തിന് ബോംബ് ഭീഷണി

മണിരത്‌നത്തിന് ബോംബ് ഭീഷണി

സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുര്‍ കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. ഫോണിലൂടെയാണ് മണിരത്‌നത്തിന് ബോംബ് ഭീഷണി ഉണ്ടായത്.

തുടര്‍ന്ന് മണിരത്‌നം നല്‍കിയ പരാതിയില്‍ പൊലീസും ബോംബ് സ്‌ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തി. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. അതേസമയം ഓഫീസിലേക്ക് ഫോണ്‍ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


മണിരത്‌നത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമയിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധമുള്ള ആരെങ്കിലുമാണോ ഭീഷണിക്കു പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Maniratnam receives bomb threat

More in Malayalam Breaking News

Trending