Connect with us

കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു

News

കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു

പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മാങ്ങാട് സ്വദേശിയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടില്‍.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ അടക്കമുള്ള ഗുരുനാഥന്മാരില്‍നിന്ന് സംഗീതം അഭ്യസിച്ചു. ആകാശവാണിയില്‍ ജോലി ലഭിച്ചതോടെയാണ് തൃശൂരില്‍ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

2016ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാതി സംഗീത പുരസ്‌കാരം നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്‌ന ഫെലോഷിപ്, സംഗീതകലാ ആചാര്യ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

മങ്ങാട് നടേശനും സുധാവര്‍മയും ചേര്‍ന്നുള്ള ആകാശവാണിയിലെ കര്‍ണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു. ഭാര്യ: നിര്‍മല. മക്കള്‍. ഡോ. മിനി, പ്രിയ, പ്രിയദര്‍ശിനി. മരുമക്കള്‍: സജിത്ത്, സുനില്‍, സുനില്‍.

More in News

Trending

Recent

To Top