News
ടോവിനോയുടെ ഐഡന്റിറ്റിയില്‍ മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മന്ദിര ബേദി
ടോവിനോയുടെ ഐഡന്റിറ്റിയില്‍ മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മന്ദിര ബേദി
ടോവിനോ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. അഖില്‍ പോള്‍ അനസ് ഖാന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ്. ഇപ്പോള്‍ ചിത്രത്തിന്റെ താരനിരയില്‍ ബോളിവുഡ് നടി മന്ദിര ബേദി എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
ബോളിവുഡ് സിനിമ ലോകത്ത് അറിയപ്പെടുന്ന നടിയും ടെലിവിഷന്‍ അവതാരികയും ആണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ സഹോയിലെ വില്ലന്‍ വേഷത്തിലും താരം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
നാലു ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസില്‍ അണിയറയില്‍ ഒരുങ്ങുന്ന ഐഡന്റിറ്റിയില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് എന്നിവരും അഭിനയിക്കുന്നുണ്ട്.
2020 പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖില്‍ പോള്‍ അനസ് ഖാന് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ ആണ് ഐഡന്റിറ്റി എന്നാണ് പുറത്തു വരുന്ന വിവരം.
