News
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രാംലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രാംലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയില്‍ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു.
ഹരിയാനയിലെ ഭിവാനിയില്‍ നടന്ന നാടകത്തിനിടെയാണ് ഹനുമാന് വേഷമിട്ട ഹരീഷ് മേത്ത എന്ന ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
വൈദ്യുതി വകുപ്പില്‍ എഞ്ചിനീയറായി വിരമിച്ചയാളാണ് ഹരീഷ് മേത്ത. കലാകാരന് കൂടിയായിരുന്ന ഹരീഷ് കഴിഞ്ഞ 25 വര്‍ഷമായി ഹനുമാന് ആയി നാടകങ്ങളില്‍ വേഷമിട്ടിരുന്നു. കഴിഞ്ഞ ദിവസം നാടകം അവതരിപ്പിക്കുന്നതിനിടെ ഹരീഷ് ഹൃദായാഘതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു.
ഹനുമാന്റെ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. എന്നാല്‍ വേദിയിലുണ്ടായിരുന്നവര്‍ കരുതിയത് ഇത് നാടകത്തിന്റെ ഭാഗമായി ആണെന്നാണ്. ഹരീഷ് ഏറെ നേരം ചലനമില്ലാതെ കിടന്നതോടെയാണ് അപകടം സംഭവിച്ചതാണെന്ന് സഹതാരങ്ങള്‍ മനസിലാക്കുന്നത്.
ഉടനെ തന്നെ ഹരീഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഹരീഷ് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...