Malayalam
പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തും!, തുറന്ന് പറഞ്ഞ് മുരളി ഗോപി
പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തും!, തുറന്ന് പറഞ്ഞ് മുരളി ഗോപി
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. മലയാള സിനിമയുടെ റെക്കോര്‍ഡുകള്‍ ഭേദിച്ചായിരുന്നു ചിത്രത്തിന്‍റെ പടയോട്ടം. ഇപ്പോള്‍ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എന്പുരാന്‍റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് പൃഥ്വിയും മോഹന്‍ലാലും.
മോഹന്‍ലാല്‍- പൃഥ്വിരാജ് കോംബോയില്‍ പുറത്തെത്തിയ ബ്രോ ഡാഡിയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചൊരു ചിത്രം വരണമെന്നുള്ളത് പലപ്പോഴായി പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
മുന്പ് ഒരു മമ്മൂട്ടി ചിത്രം പ്ലാനിലുണ്ടെന്നും മുരളി ഗോപി എഴുതുകയാണെന്നും നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈയൊരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മുരളി ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
അങ്ങനെ ഒരു പ്ലാനുണ്ട്. പക്ഷേ അത് എപ്പോൾ എന്നുള്ളതാണ്. ഇനിയിപ്പോ പ്രോജക്റ്റ്സ് ഇങ്ങനെ വരുന്നുണ്ട്. ഞങ്ങളുടെ ആഗ്രഹമാണ് അത്. അത് ഞങ്ങൾ സംസാരിച്ചുണ്ട്. അത് എപ്പോൾ സംഭവിക്കുമെന്നുള്ളതാണ്. രാജുവിന് രാജുവിന്റെ പ്രോജക്റ്റ്സ് ഉണ്ട്. എനിക്ക് എന്റേത് ഉണ്ട്, എന്നും മുരളി ഗോപി പറയുന്നു.
