Malayalam
ലൂസിഫർ തെളിച്ച വഴിയേ തിളങ്ങാൻ ഒരുങ്ങി ഉണ്ടയും
ലൂസിഫർ തെളിച്ച വഴിയേ തിളങ്ങാൻ ഒരുങ്ങി ഉണ്ടയും
അനുരാഗകരിക്കിന്വെള്ളത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാനൊരുക്കുന്ന സിനിമയാണ് ഉണ്ട . മെഗാസ്റ്റാര്‍ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. അവയില്‍ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ഉണ്ട.
ഉത്തരേന്ത്യയിലെ നക്സല്‍ പ്രദേശത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് പോവുന്ന പോലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളുമായാണ് ഉണ്ട എത്തുന്നത്. നാളുകള്‍ക്ക് ശേഷം മമ്മൂട്ടി പോലീസ് വേശത്തിലെത്തുകയാണ്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം വീണ്ടും പോലീസ് കുപ്പായമണിഞ്ഞിരിക്കുകയാണ് മമ്മൂട്ടി. മുന്നണിയില്‍ മാത്രമല്ല പിന്നണിയിലും പ്രഗത്ഭരാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
സൂര്യ 37ന് ശേഷം ഗവേമിക് യു ആര്യ ഛായാഗ്രാഹകനായെത്തിയ സിനിമയാണ് ഉണ്ട. ധങ്കല്‍, ധൂം3, പദ്മാവത് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ശ്യാം കൗശല്‍ ആക്ഷനൊരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ഉണ്ടയ്ക്കുണ്ട്. നന്പന്, തുപ്പാക്കി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജെമിനി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയെന്ന ക്രഡിറ്റും ഉണ്ടയ്ക്ക് സ്വന്തമാണ്. ജേക്കബ് ഗ്രിഗറി, ആസിഫ് അലി, സുധി കോപ്പ, അര്ജുന് അശോകന്, ദിലീഷ് പോത്തന്, അലന്‍സിയര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. റിലീസിന് മുന്നോടിയായി വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകളുമായി എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നേരത്തെ ലൂസിഫറും ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.
ഷൈന്‍ ടോം ചാക്കോയുടെ ക്യാരക്ടര്‍ പോസ്റ്ററുമായാണ് അണിയറപ്രവര്ത്തകരെത്തിയിട്ടുള്ളത്. ജോജോ സൈമണ്‍ എന്ന പോലീസുകാരാനായാണ് ഷൈന്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റര്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയും പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. പോസ്റ്റര്‍ കാണാം.മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ ആണ് പോസ്റ്റർ സമൂഹവുമായി പങ്കുവച്ചത്
#Unda #CharacterPoster
Gepostet von Mammootty am Samstag, 4. Mai 2019
mamootty movie unda in the way of promotions done by lucifer
