Malayalam
യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി -“ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണം”
യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി -“ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണം”
വിദേശത്ത് നടന്ന ഒരു സ്‌റ്റേജ് ഷോയ്‌ക്കിടെയായിരുന്നു ഇങ്ങനെയൊരു സംഭവം. ഗാനഗന്ധര്‍വന്‍ യേശുദാസിനോട് ക്ഷമാപണവുമായി ഗായിക റിമി ടോമി രംഗത്ത്. താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്‌തുകൊണ്ടിരിക്കുകയാണ്. തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണമെന്നായിരുന്നു യേശുദാസിനോടുള്ള റിമിയുടെ അപേക്ഷ. നടന്‍ ജയറാമും റിമിയ്‌ക്കൊപ്പമുണ്ടായിരുന്നു.
യേശുദാസിന് മുന്നില്‍ വച്ച് ജയറാമും ഒരു ഗാനമാലപിച്ചു. ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.ദാസ് സാറിന്റെ തന്നെ ഗാനമാണ് പാടുന്നത്. എന്തൊരു ധൈര്യമാണെന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്.സദസ്സില്‍ ഗാനം കേട്ടിരിക്കുന്ന യേശുദാസിനെയും ഭാര്യ പ്രഭയെയും വിഡിയോയില്‍ കാണാം.
ജയറാം ഗാനത്തിനൊടുവില്‍ യേശുദാസിന്റെ ശബ്ദം അനുകരിച്ചു. ഞാന്‍ ചെയ്തുപോയ എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിത്തം ചോദിക്കുന്നു എന്നും ജയറാം പറയുന്നുണ്ട്. തുടര്‍ന്നാണ് ഞാനും ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു എന്നുള്ള റിമിയുടെ കമന്റ്.
യേശുദാസ് പാടി ഹിറ്റ് ആക്കിയ ഗാനങ്ങളിൽ ചിലതെങ്കിലും റിമി പല വേദികളിലായി പാടിയിട്ടുണ്ട് .തരക്കേടില്ലാത്ത രീതിയിൽ തന്നെ പാട്ടുകൾ പാടി പ്രേക്ഷകരെ കയ്യിലെടുക്കാൻ റിമിക്ക് ഇതിലൂടെ കഴിഞ്ഞിട്ടും ഉണ്ട് .
rimi tomy apologises to yesudas