ഇദ്ദേഹത്തെ മമ്മൂട്ടിക്കും മോഹന്‍ലാലിനും മറക്കാനാവില്ല; കാരണം!
കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കെ ആര്‍ ഷണ്‍മുഖത്തെ അനുസ്മരിച്ച് തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണ്‍. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ചർച്ചയാവുന്നു .വാണിജ്യ സിനിമയില്‍ നിര്‍മാതാവ് ആണ് അവസാനവാക്കെന്നു വിശ്വസിച്ചിരുന്ന…. നിർമാതാവിനു വേണ്ടി സംസാരിച്ചു ഏതു നായക നടനെയും വരുതിക്കു നിര്‍ത്തിയ വ്യക്തിത്വമെന്നാണ് അദ്ദേഹം കുറിച്ചത്
കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങൾ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. മലയാള സിനിമയ്ക്കു നിര്‍മാണ സമയത്തു കെട്ടുറപ്പുണ്ടാക്കിയ മഹാനാണ് അദ്ദേഹം
രാജേഷ് കെ. നാരായണന്റെ കുറിപ്പ് വായിക്കാം
തേങ്ങാപ്പട്ടണം എന്ന തമിഴ് കേരള അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും മലയാള സിനിമലോകത്തിലേക്ക് എത്തിയ നെഞ്ചുറപ്പും തന്‍പോരിമയും ഉണ്ടായിരുന്ന നിര്‍മാണ കാര്യദര്‍ശ്ശി…..
വാണിജ്യ സിനിമയില്‍ നിര്‍മാതാവ് ആണ് അവസാനവാക്കെന്നു വിശ്വസിച്ചിരുന്ന…. നിർമാതാവിനു വേണ്ടി സംസാരിച്ചു ഏതു നായക നടനെയും വരുതിക്കു നിര്‍ത്തിയ വ്യക്തിത്വം….
തന്റെ വാക്കുകള്‍ക്ക് മൂല്യം ഉണ്ടായിരുന്ന കാലത്തോളം മാത്രം സിനിമയില്‍ പ്രവര്‍ത്തിച്ച, മാറുന്ന സാഹചര്യങ്ങളെ മുന്‍കൂട്ടി അറിഞ്ഞ സിനിമാ സ്‌നേഹി….നാലു വര്‍ഷത്തോളം അണ്ണനൊപ്പം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രായവും അനുഭവും കൊണ്ട് ഒരുപാട് അറിവുകള്‍ പങ്കുവച്ചിരുന്നു ജീവിതനുഭവങ്ങള്‍ എഴുതാം എന്ന് പറഞ്ഞപ്പോഴൊക്കെ ഒരു ചിരിയോടെ, ഞാന്‍ എന്റെ തൊഴില്‍ ചെയ്തു അതിനപ്പുറം ഒന്നും രേഖപ്പെടുത്താന്‍ ഇല്ല എന്ന് പറഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണന്‍.
മമ്മൂട്ടിക്കും മോഹന്‍ലാലിനും മറക്കാനാവില്ല. ഈ മനുഷ്യനെ….ഷണ്മുഖനണ്ണന്‍ ആരായിരുന്നു എന്ന് വ്യക്തമായി അറിയാവുന്നവരില്‍ രണ്ടുപേരാണവര്‍. ഇനി മലയാള സിനിമയില്‍ ഒരു ഷണ്മുഖനണ്ണന്‍ ഉണ്ടാകില്ല……
വാക്കുകള്‍ കൊണ്ട് സൂപ്പര്‍ സ്റ്റാറുകളെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക…….?. പ്രണാമം…. മലയാള സിനിമയിലെ എക്കാലത്തെയും വിലയുള്ള വാക്കുകള്‍ക്ക്……
സംവിധായകൻ ജയരാജിന്റെ വാക്കുകൾ: ഷൺമുഖം അണ്ണൻ ഓർമായാകുമ്പോൾ മലയാള സിനിമയ്ക്കു ഒരിക്കലും തിരിച്ചു കിട്ടാത്ത പ്രൊഡക്‌ഷൻ കൺട്രോളർ കൂടിയാണ് ഓർമ്മയാകുന്നത്. ഒരു സിനിമ നിർമാതാവിനെ ഇതുപോലെ സഹായിച്ച മറ്റൊരു കൺട്രോളർ വിരളമാണ്.
മലയാള സിനിമയ്ക്കു നിർമാണ സമയത്തു കെട്ടുറപ്പുണ്ടാക്കിയ മഹാനാണ് അണ്ണൻ. താരങ്ങൾ സിനിമയെ ഭരിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സിനിമാ മോഹവുമായി മദ്രാസിലെത്തിയ എനിക്ക് ആദ്യം ഷൂട്ടിങ് കാണാനുള്ള അവസരം തന്നത് ഈ മഹത് വ്യക്തിയാണ് . ഞാൻ എന്നും അണ്ണനോട് കടപ്പെട്ടിരിക്കും .
എന്നെ പോലെ ഒരുപാടു സാങ്കേതിക വിദഗ്ധരെയും നടീനടന്മാരെയും സിനിമയിലേക്ക് നയിച്ച അണ്ണൻ എന്ന മഹത് വ്യക്തിയെ മലയാള സിനിമ മറക്കാതിരിക്കട്ടെ.
mamootty and mohanlal
