തന്റെ പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നല്കി മധുരരാജ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. ഫെയ്സ്ബുക്ക് പേജിലാണ് മമ്മൂട്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ കാര്‍ വാങ്ങിയ ചിത്രം നിര്‍മ്മാതാവ് പങ്കുവച്ചത്. കാനഡയിലെ കിയയുടെ ഷോറൂമില്‍ നിന്നുള്ള ചിത്രമാണിത്.
കടുത്ത മമ്മൂട്ടി ആരാധകന് കൂടിയാണ് നെല്‍സണ്‍ ഐപ്പ്. മധുരരാജയ്ക്ക് പിന്നാലെ ‘ചാട്ടുളി’ എന്ന സിനിമ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദിലീപ് ചിത്രം ‘മിസ്റ്റര്‍ മരുമകന്’ ആണ് ആദ്യ നിര്‍മ്മാണ സംരഭം. അതേസമയം, 2019ല്‍ വൈശാഖിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മധുരരാജ.
2010ല്‍ പുറത്തിറങ്ങിയ ‘പോക്കിരി രാജ’ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയാണ് മധുരരാജ എത്തിയത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മമ്മൂട്ടി എത്തിയത്. ജഗപതി ബാബു, ജയ്, അനുശ്രീ, സിദ്ദിഖ്, നെടുമുടി വേണു, സലിം കുമാര്‍, വിജയരാഘവന്, മഹിമ നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ട പ്രധാന താരങ്ങള്‍.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...