Malayalam Breaking News
ഇനിയാണ് കൂട്ടരേ കളി !! മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വരുന്നു; അതും 150 കോടി ബജറ്റിൽ…
ഇനിയാണ് കൂട്ടരേ കളി !! മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വരുന്നു; അതും 150 കോടി ബജറ്റിൽ…
ഇനിയാണ് കൂട്ടരേ കളി !! മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വരുന്നു; അതും 150 കോടി ബജറ്റിൽ…
ചരിത്ര സിനിമകൾ ചെയ്യാൻ മമ്മൂട്ടിയെ കഴിഞ്ഞേ മലയാള സിനിമയിൽ മറ്റാരും ഉള്ളൂ എന്ന നമുക്കെല്ലാവർക്കുമറിയാം. പഴശ്ശിരാജ, അംബേദ്‌കർ, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെ ആ കാര്യം അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാമാങ്കവും ഇതിന് ഉത്തമ ഉദാഹരണം തന്നെയായിരിക്കും. പ്രേക്ഷകർ കാത്തിരിക്കുന്നതും ഇതിനായാണ്.
മാമാങ്കം അണിയറയിൽ ഒരുങ്ങുമ്പോൾ ‘കുഞ്ഞാലി മരക്കാർ’ എന്ന ചിത്രത്തെക്കുറിച്ചും ആരാധകർ വാചാലരാണ്. മരക്കാർ ഒരു അറബിക്കടലിന്റെ സിംഹവുമായി മോഹൻലാൽ എത്തുമ്പോൾ മമ്മൂക്ക കുഞ്ഞാലിമരക്കാരിൽ നിന്ന് പിന്മാറിയോ എന്നാണ് സിനിമാപ്രേമികൾ ചിന്തിക്കുന്നത്.
90 കോടിയോളം മുതൽമുടക്കിലാണ് മോഹൻലാലിന്റെ മരക്കാർ ഒരുങ്ങുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥ പറയുന്ന മമ്മൂട്ടി ചിത്രം ഒരുങ്ങുന്നത് 150 കോടിയിലാണ്. മോഹൻലാൽ ചിത്രം ആദ്യം എത്തിയാലും കുഞ്ഞാലി മരക്കാറായി മമ്മൂട്ടി എത്തുന്ന ചിത്രത്തിനായിരിക്കും മുൻതൂക്കം എന്നാണ് സിനിമാ പ്രേമികൾക്കിടയിൽ പൊതുവേയുള്ള സംസാരം.
Mammotty’s Kunjalimarakkar
