Actor
ഇങ്ങളിത് എന്ത് ഭാവിച്ചാണ് മമ്മൂക്കാ…ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ലേ; വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടി
ഇങ്ങളിത് എന്ത് ഭാവിച്ചാണ് മമ്മൂക്കാ…ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ലേ; വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടി
ചെറുപ്പക്കാര്‍ക്കു വെല്ലുവിളിയുമായി വീണ്ടും പുതിയ ലുക്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. വെള്ള ടീഷര്‍ട്ടും ബ്‌ളൂ ഡെനിം ജീന്‍സും അണിഞ്ഞ് തലയില്‍ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്‍ക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മമ്മൂട്ടി തന്നെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. റാമ്പ്‌ളര്‍(ഊരുചുറ്റുന്നവന്‍) എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.
ജയസൂര്യ, വിജയ് യേശുദാസ്, അതിഥി രവി, പേളി മാണി എന്ന് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തെ പ്രശംസിച്ചെത്തിയത്. പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടിയാണെന്നാ, ഇടയ്ക്ക് ഇടയ്ക്ക് വരുന്നു, ഒരു ഫോട്ടോ ഇട്ടു സോഷ്യല്‍ മീഡിയ കത്തിക്കുന്നു പോകുന്നു, റിപ്പീറ്റ്…, ഇങ്ങളിത് എന്ത് ഭാവിച്ചാണ്?’ ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകരുടെ ഇടയില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം ‘ടര്‍ബോ’ ലുക്കില്‍ മമ്മൂട്ടി കൊച്ചിയില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. മുണ്ടും ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു മെഗാ സ്റ്റാറിന്റെ എന്‍ട്രി. മാധ്യമങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ അഭിവാദ്യം ചെയ്താണ് മമ്മൂട്ടി കടന്നുവന്നത്.
