Malayalam Articles
മമ്മൂട്ടി ആദ്യമായി എഴുതിയ പ്രേമലേഖനവും അത് വായിക്കാത്ത ആ പെൺകുട്ടിയും
മമ്മൂട്ടി ആദ്യമായി എഴുതിയ പ്രേമലേഖനവും അത് വായിക്കാത്ത ആ പെൺകുട്ടിയും
മമ്മൂട്ടി ആദ്യമായി എഴുതിയ പ്രേമലേഖനവും അത് വായിക്കാത്ത ആ പെൺകുട്ടിയും
മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് മമ്മൂട്ടി പതിവായി ഒരു പെണ്‍കുട്ടിയെ കാണും. സ്ഥിരമായി രാവിലെയും വൈകുന്നേരവും അവര്‍ പരസ്പരം കാണും.അകലെ നിന്ന് മമ്മൂട്ടിയെ കാണുമ്പോഴെക്കും അവള് പുഞ്ചിരി സമ്മാനിക്കും.
അവളുടെ മിഴികളില്‍ നാണം അലതല്ലും.ദിവസവും മൂകയായ കണ്ടുമുട്ടലിലൂടെ അവരുടെ കണ്ണുകള്‍ തമ്മില്‍ കഥ പറഞ്ഞുതുടങ്ങി.സെന്റ് തെരേസസിലാണ് അവള് പഠിക്കുന്നത് എന്ന് മാത്രം മമ്മൂട്ടിയ്ക്കറിയാം.ആ പെണ്‍കുട്ടിയുടെ പേരോ വീടോ മമ്മൂട്ടിയ്ക്കറിയില്ല. ഒടുവില്‍ , ആ പെണ്‍കുട്ടിയോട് ഒന്ന് നേരില്‍ സംസാരിക്കണമെന്ന് മമ്മൂട്ടി കരുതി.
അനുരാഗം നിറഞ്ഞു തുളുമ്പുന്ന അക്ഷരങ്ങളില്‍ മനസ്സിലെ പ്രണയവികാരം പ്രതിഫലിക്കുന്ന രീതിയില്‍ മമ്മൂട്ടി അവള്‍ക്ക് വേണ്ടി ഒരു പ്രേമലേഖനം എഴുതി സൂക്ഷിച്ചു.തൊട്ടടുത്ത ദിവസം മഹാരാജാസിനടുത്തെ ടി .ഡി .എം ഹാളില്‍ വെച്ച് നടന്ന ആര്‍ഭാട കല്ല്യാണത്തിനു മമ്മൂട്ടിയും കൂട്ടുകാരനും ക്ഷണിക്കാതെ സദ്യ ഉണ്ണാന്‍ പോയി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മമ്മൂട്ടി കതിര്‍മണ്ഡപത്തിലേക്ക് നോക്കിയതും മമ്മൂട്ടിയുടെ വായിലുള്ള ഭക്ഷണം പെട്ടെന്ന് ഇലയിലേക്ക് തന്നെവീണു.
എല്ലാ സ്വപ്നങ്ങളും കരിഞ്ഞുചാരമായ പോലെ ഒരു നിമിഷം മമ്മൂട്ടി മരവിച്ചുപോയി .മമ്മൂട്ടി പ്രണയം പറയാനും കൂടെ നടക്കാനും പ്രേമലേഖനം കൈമാറാനും ഉദ്ദേശിച്ച പെണ്‍കുട്ടിയായിരുന്നു വരനൊപ്പം കതിര്‍മണ്ഡപത്തില്‍. അവളുടെ വിവഹത്തിനായിരുന്നു ക്ഷണിക്കാതെ മമ്മൂട്ടിയും കൂട്ടുകാരനും പങ്കെടുത്തത്.കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ബാക്കി ഇലയില്‍ വെച്ച് അവള് കാണാതെ ഗദ് ഗദത്തോടെ ഒരു വിധത്തില്‍ മമ്മൂട്ടി സ്ഥലം വിടുകയായിരുന്നു.AshiqShiju
