Connect with us

തകർന്നു നിന്ന എനിക്ക് വേണ്ടി ശബ്ദമുയർത്തിയത് മമ്മൂക്കയാണ്, ആ മഹാനടനല്ലാതെ വേറെ ആരും അങ്ങനെ ചെയ്യില്ല !! അനൂപ് മേനോന്റെ ആ വാക്കുകൾ വീണ്ടും പ്രസക്തമാകുമ്പോൾ…..

Malayalam Articles

തകർന്നു നിന്ന എനിക്ക് വേണ്ടി ശബ്ദമുയർത്തിയത് മമ്മൂക്കയാണ്, ആ മഹാനടനല്ലാതെ വേറെ ആരും അങ്ങനെ ചെയ്യില്ല !! അനൂപ് മേനോന്റെ ആ വാക്കുകൾ വീണ്ടും പ്രസക്തമാകുമ്പോൾ…..

തകർന്നു നിന്ന എനിക്ക് വേണ്ടി ശബ്ദമുയർത്തിയത് മമ്മൂക്കയാണ്, ആ മഹാനടനല്ലാതെ വേറെ ആരും അങ്ങനെ ചെയ്യില്ല !! അനൂപ് മേനോന്റെ ആ വാക്കുകൾ വീണ്ടും പ്രസക്തമാകുമ്പോൾ…..

തകർന്നു നിന്ന എനിക്ക് വേണ്ടി ശബ്ദമുയർത്തിയത് മമ്മൂക്കയാണ്, ആ മഹാനടനല്ലാതെ വേറെ ആരും അങ്ങനെ ചെയ്യില്ല !! അനൂപ് മേനോന്റെ ആ വാക്കുകൾ വീണ്ടും പ്രസക്തമാകുമ്പോൾ…..

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. ഒരു നടനെന്നതിലുപരി ഒരു നല്ല മനുഷ്യനായും അറിയപ്പെടുന്ന വളരെ ചുരുക്കം താരങ്ങളിലൊരാൾ കൂടിയാണദ്ദേഹം. മറ്റുള്ളവരെ സഹായിക്കുകയും, പ്രതിസന്ധി ഘട്ടങ്ങളിൽ അവരെ താങ്ങിനിർത്തുകയും അവർക്ക് വേണ്ടി ഒരുപാട് സംസാരിക്കുകയും ചെയ്യുന്ന മമ്മൂട്ടി എന്ന നടന്റെ മഹാമനസ്സ് പലരും കാണാതെ പോകുന്നുവോ ?! നമുക്ക് നോക്കാം..

ഒരാവശ്യമുള്ളപ്പോൾ ധൈര്യമായി സമീപിക്കാവുന്ന ഒരാളാണ് മമ്മൂട്ടിയെന്ന് പല താരങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തൊരാവശ്യത്തിനും കൂടെ നിൽക്കുന്ന മമ്മൂട്ടിയുടെ ഈ മനസ്സ് കാരണം സിനിമാലോകത്ത് തന്നെ അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ട് താനും. ജാഡയാണെന്നും അഹങ്കാരമാണെന്നുമൊക്കെ പുറമെയുള്ളവർ പറഞ്ഞു നടക്കുമെങ്കിലും അദ്ദേഹത്തെ പരിചയമുള്ളവർ ആരും തന്നെ അത്തരം ആക്ഷേപങ്ങൾ ഉന്നയിച്ചു കണ്ടിട്ടില്ല.

തെറ്റ് കണ്ടാൽ വഴക്ക് പറയുന്ന, തന്റെ സഹപ്രവർത്തകർക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറുള്ള നല്ല മനസ്സിനുടമയായ് ഒരു മമ്മൂട്ടിയെ മാത്രമേ അവർക്ക് പരിചയമുള്ളൂ. മറ്റുള്ള ആക്ഷേപങ്ങളൊക്കെ ‘ കുരുടൻ ആനയെ കാണാൻ പോയത് പോലെ’ കണക്കാക്കിയാൽ മതിയെന്നാണ് അവരുടെ ഭാഷ്യം.

മമ്മൂട്ടിക്കെതിരെ വിമർശനത്തിന്റെ വാളുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയപ്പോഴും ആ മഹാനടൻ കൂസലില്ലാതെ നിൽക്കുന്നത്, അവരെ സ്നേഹത്തോടെ ചേർത്ത് നിർത്തുന്നത് നാം കണ്ടതുമാണ്. തന്റെ ആരാധകർ ചെയ്‌ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ മറ്റേത് താരം തയ്യാറാകും ?! ഒരു സിനിമയിലെ രംഗത്തിന്റെ പേരിൽ സ്ത്രീവിരുദ്ധനെന്ന് മുദ്രകുത്തിയവരെ ചേർത്തു പിടിക്കാൻ മറ്റേത് താരത്തിന് കഴിയും ?!

ഈ അവസരത്തിൽ ‘ട്രിവാൻഡ്രം ലോഡ്‌ജ്‌’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നപ്പോൾ തന്റെ കൂടെ നിന്നമമ്മൂട്ടിയെക്കുറിച്ചുള്ള നടൻ അനൂപ് മേനോന്റെ വാക്കുകൾക്ക് പ്രസക്തിയേറുകയാണ്. റിലീസ് സമയത്ത് ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു ‘ട്രിവാൻഡ്രം ലോഡ്ജ്’. മാധ്യമങ്ങളും മലയാള സിനിമയിലെ ഒരു വിഭാഗവും സിനിമക്കെതിരെ അന്ന് രംഗത്ത് വരികയുണ്ടായി. ആ സമയത്ത് തന്റെ കൂടെ നിന്ന ആളുകളെ കുറിച്ച് ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സിലാണ് നടൻ അനൂപ് അന്ന് മേനോൻ തുറന്നു പറഞ്ഞത്.

“ഈ സമയത്ത് എനിക്ക് നന്ദി പറയാനുള്ളത് മമ്മൂട്ടിയോടും പ്രേക്ഷകരോടും മാത്രമാണ്. മാധ്യമങ്ങളും തന്റെ സഹപ്രവർത്തകരിൽ ചിലരും ‘ട്രിവാൻഡ്രം ലോഡ്‌ജ്‌’ എന്ന ചിത്രത്തിനെതിരെ രംഗത്ത് വന്നപ്പോൾ എനിക്ക് വേണ്ടി ശബ്ദമുയർത്തിയത് മമ്മൂക്ക മാത്രമാണ്. ആ മഹാനടനല്ലാതെ വേറെ ആരും അത് ചെയ്യില്ല. ഇന്ന് മറ്റു ഭാഷകളിൽ നിന്നെല്ലാം ഈ സിനിമക്ക് ഒരുപാട് പ്രശംസകൾ ലഭിക്കുമ്പോൾ നന്ദി അദ്ദേഹത്തിനോട് മാത്രമാണ്” – അവാർഡ് സ്വീകരിച്ചു കൊണ്ട് അനോപ് മേനോൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഇത് ഒരു ഉദാഹരണം മാത്രം. ഇത്തരം അനുഭവങ്ങൾ സിനിമയിൽ പലർക്കുമുണ്ട്. മമ്മൂട്ടി എന്ന മഹാനടന്റെ നിഴൽ പറ്റി സിനിമാലോകത്ത് വന്നവർ പിന്നീട സൂപ്പർ താരങ്ങളായ കഥകൾ, മമ്മൂട്ടി സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നൂറു കണക്കിന് പുതുമുഖ സംവിധായകർ, ആ ലിസ്റ്റ് ഇനിയും നീളും. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള മഹാനടന്മാരെ കണ്ണടച്ച് ഇരുട്ടാക്കി വിമർശിക്കുന്നവർ മലയാളസിനിമാലോകത്തിന് അവർ നൽകിയ സംഭാവനകൾ മറക്കാതിരുന്നാൽ നന്ന്.

Anoop menon about Mammootty

More in Malayalam Articles

Trending

Recent

To Top