എ.കെ.ലോഹിതദാസ് മലയാളസിനിമയ്ക്ക് എന്തായിരുന്നെന്നും തനിക്കാരായിരുന്നെന്നും ആരാധകരോട് പങ്കുവെച്ച് മമ്മൂട്ടി.ഇന്നും തന്റെ മനസ്സിൽ മായാതെ നിൽക്കുന്ന അനുഭവവും ഒരു പ്രമുഖ മാധ്യമത്തിനോടുള്ള അഭിമുഖത്തിൽ പങ്കുവെക്കുകയാണ് മമ്മൂട്ടി.പുതുവർഷരാവിൽ വാൽസല്യത്തിന്റെ സെറ്റിൽ വച്ച് ഒരു കാരണവുമില്ലാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതെന്തിനായിരുന്നു ? പിന്നീട് എത്ര തവണ ഞാനീ ചോദ്യം ചോദിച്ചിട്ടും ലോഹി എനിക്കുത്തരം തന്നില്ല. എന്തായിരുന്നു ആ നൊമ്പരത്തിനു പിന്നിലെന്ന് ഇനി ഞാന്‍ ആരോടാണ് ചോദിക്കേണ്ടത് ? മമ്മൂട്ടി പറഞ്ഞു.
എം.ടി.യും പത്മരാജനും ജോണ്‍പോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനില്‍ക്കുന്ന കാലത്താണ് നാടക അണിയറയില്‍ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് കടന്നുവന്നത്. ഏറെ കൊതിച്ചിരുന്നു ലോഹി ഒരു തിരക്കഥ എഴുതാന്‍. പല തവണ അവസരം അടുത്തെത്തി. പക്ഷെ നിര്‍ഭാഗ്യങ്ങള്‍ അകറ്റി. 1987 ല്‍ ‘തനിയാവര്‍ത്തന’ത്തിലൂടെ ലോഹിയുടെ ആദ്യ തിരക്കഥ സിനിമയായി.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....