Malayalam
കൂളിംഗ് ഗ്ലാസ് വെക്കാൻ അങ്ങനെ പറയത്തക്ക കാരണം വേണോ ? – എന്തിനാണ് താൻ കൂളിംഗ് ഗ്ലാസ് വെക്കുന്നത് എന്ന് തുറന്നു പറയുകയാണ് മമ്മൂട്ടി
കൂളിംഗ് ഗ്ലാസ് വെക്കാൻ അങ്ങനെ പറയത്തക്ക കാരണം വേണോ ? – എന്തിനാണ് താൻ കൂളിംഗ് ഗ്ലാസ് വെക്കുന്നത് എന്ന് തുറന്നു പറയുകയാണ് മമ്മൂട്ടി
നവാഗതനെന്നോ പരിചയസമ്ബന്നനെന്നോ ഭേദമില്ലാതെ സിനിമകള്‍ സ്വീകരിക്കുന്ന ആളാണ് മമ്മൂട്ടി . മമ്മൂട്ടിയുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂളിങ് ഗ്ലാസ്. ലോക്കേഷനിലേക്കും ആള്‍ക്കൂട്ടത്തിലേക്കുമൊക്കെ ഇറങ്ങുമ്ബോള്‍ അദ്ദേഹം കൂളിങ്ങ് ഗ്ലാസും വെച്ച് സ്‌റ്റൈലിഷായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അദ്ദേഹത്തിന്റെ കൂളിങ് ഗ്ലാസ് പ്രേമത്തെക്കുറിച്ചാണ് സംവിധായകനായ ടിഎസ് സജി സംസാരിച്ചത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
പുറമെ വളരെ പരുക്കനായും കര്‍ക്കശക്കാരനായുമൊക്കെയാണ് കേള്‍ക്കാറുള്ളതെങ്കിലും അടുത്തിടപഴകുമ്ബോള്‍ തന്നെ ആ ധാരണ മാറുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഒരാളില്‍ എന്തെങ്കിലുമൊരു പ്രത്യേകത കാണാതെ മമ്മൂട്ടി അയാള്‍ക്ക് ഡേറ്റ് കൊടുക്കില്ലെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ത്തന്നെ പലരുടേയും കഴിവിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടാവാറുണ്ട്. അങ്ങനെയുള്ളവരെ അങ്ങോട്ട് വിളിച്ചാണ് അദ്ദേഹം ഡേറ്റ് നല്‍കാറുള്ളത്. ഇക്കാര്യത്തെക്കുറിച്ച് പലരും പറഞ്ഞിരുന്നു. അബ്രഹാമിന്റെ സന്തതികളിലൂടെ സംവിധായകനായി മാറിയ ഷാജി പാടൂരിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടി ഡേറ്റ് നല്‍കിയിരുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്ബത്തുമായി സിനിമയില്‍ത്തുടരുന്ന ഷാജിയോട് സ്വതന്ത്ര്യ സംവിധായകനാവണമെന്നും തന്നെ നായകനാക്കി സിനിമയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ലൊക്കേഷനിലേക്ക് വരുമ്ബോഴെല്ലാം കൂളിങ് ഗ്ലാസ് വെച്ചാണ് മമ്മൂട്ടി വരാറുള്ളത്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് തങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നതായി ടിഎസ് സജി പറയുന്നു. താന്‍ കാറില്‍ നിന്നിറങ്ങുമ്ബോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കായിരിക്കുമെന്നും സ്വഭാവികമായി തനിക്കൊരു ചമ്മലുണ്ടാവാറുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് ഗ്ലാസ് വെയ്ക്കുന്നത്. അപ്പോള്‍ പുള്ളിക്ക് ആരെ വേണേലും നോക്കാമല്ലോ. എല്ലാവരോടും ഗുഡ് മോണിങ്ങൊക്കെ പറഞ്ഞ് വളരെ പോസിറ്റീവായാണ് പുള്ളി സെറ്റിലെത്തുന്നത്.
പൊതുവെ സംവിധായകരെ അധികം ശല്യം ചെയ്യുന്ന സ്വഭാവം മമ്മൂട്ടിക്കില്ല .ഭക്ഷണം കഴിച്ചാണ് വരുന്നതെങ്കിൽ നേരെ മേക്കപ്പിനു പോകാനാണ് പതിവ് .സീനിനെക്കുറിച്ച് ചോദിക്കാറുണ്ടെന്നല്ലാതെ സംവിധായകനെ അനാവശ്യമായി ശല്യം ചെയ്യുന്നയാളല്ല മമ്മൂട്ടി.
mammooty reveals what is the reason behind his cooling glass
