Connect with us

ഈ മനുഷ്യൻ ഇതെന്ത് ഭാവിച്ചാണ് ? – മമ്മൂട്ടിയുടെ മാസ്സ് ലുക്ക് ഏറ്റെടുത്ത് ആരാധകർ !

Malayalam Breaking News

ഈ മനുഷ്യൻ ഇതെന്ത് ഭാവിച്ചാണ് ? – മമ്മൂട്ടിയുടെ മാസ്സ് ലുക്ക് ഏറ്റെടുത്ത് ആരാധകർ !

ഈ മനുഷ്യൻ ഇതെന്ത് ഭാവിച്ചാണ് ? – മമ്മൂട്ടിയുടെ മാസ്സ് ലുക്ക് ഏറ്റെടുത്ത് ആരാധകർ !

എല്ലാ ഭാഷയിലെയും നടന്മാർ അസൂയയോടെയാണ് മമ്മൂട്ടിയെ കാണുന്നത്. 67 വയസിലും ചെറുപ്പക്കാരൻ ആയാണ് മമ്മൂട്ടി ഇരിക്കുന്നത്. മകൻ ദുൽഖർ സൽമാനെ കടത്തി വെട്ടുന്ന സൗന്ദര്യമാണ് മെഗാസ്റ്റാറിന് . ഇപ്പോൾ പതിനെട്ടാം പടിയെന്ന ശങ്കർ രാമകൃഷ്ണൻ ചിത്രത്തിൽ കിടിലൻ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ ഒരു സ്റ്റിൽ ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് . മണിക്കൂറുകൾകൾക്ക് അകം ചിത്രം വൈറൽ ആകുകയും ചെയ്തു.

തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടി പങ്കുവച്ച വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രം വൈറലായി മാറിയിരിക്കുകയാണ്. 

മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.  താരത്തിന്റെ പുതിയ ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. “67 വയസുള്ള ഇങ്ങേരെ ക്കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്” ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. ‘ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍’ എന്നാണ് വേറൊരു ആരാധകന്റെ കമന്റ്.

ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന, ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പതിനെട്ടാം പടിയില്‍ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ‘ജോണ്‍ എബ്രഹം പാലയ്ക്കല്‍’ എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്.  പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ആദ്യത്തെ മുഴുനീള ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. 

mammootty’s mass look in pathinettam padi

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top