Connect with us

മൂന്നു ഭാഷകളിൽ മൂന്നു ഹിറ്റുകൾ ! മമ്മൂട്ടിക്കിത് ഭാഗ്യ വര്ഷം !

Malayalam Breaking News

മൂന്നു ഭാഷകളിൽ മൂന്നു ഹിറ്റുകൾ ! മമ്മൂട്ടിക്കിത് ഭാഗ്യ വര്ഷം !

മൂന്നു ഭാഷകളിൽ മൂന്നു ഹിറ്റുകൾ ! മമ്മൂട്ടിക്കിത് ഭാഗ്യ വര്ഷം !

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇത് സൗഭാഗ്യ വർഷമാണ്. മൂന്നു ഭാഷകളിൽ ആണ് മമ്മൂട്ടി വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. മധുരരാജ കൂടി വിജയിച്ചതോടെ ഈ വര്‍ഷമെത്തിയ മമ്മൂട്ടിയുടെ മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. തമിഴില്‍ നിര്‍മ്മിച്ച പേരന്‍പായിരുന്നു ആദ്യം റിലീസിനെത്തിയത്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു റിലീസ് ചെയ്തത്.

അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലെത്തിയ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പേരന്‍പ് റിലീസിന് മുന്‍പ് പല ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നും നല്ല അഭിപ്രായം നേടിയ സിനിമായിരുന്നു. പേരന്‍പ് തിയറ്ററുകളിലേക്ക് എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു തെലുങ്കില്‍ നിര്‍മ്മിച്ച യാത്ര എന്ന ചിത്രം റിലീസ് ചെയ്യുന്നത്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രം 2010 ലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ചതായിരുന്നു. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മധുരരാജ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച്‌ കൊണ്ടിരിക്കുകയാണ്.

ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്‌ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമക്കി മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയായിരുന്നു യാത്ര. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും തെലുങ്ക് നാട്ടിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. അത്തരത്തില്‍ മൂന്ന് സിനിമാ ഇന്‍ഡസ്ട്രികളില്‍ നിന്നായി ഹിറ്റുകള്‍ സമ്മാനിച്ച്‌ മമ്മൂട്ടി ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്!

mammootty’s hatric success

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top