Malayalam
നമിതയുടെ കഫെയില്‍ അപ്രതീക്ഷിത അതിഥിയായി എത്തി മമ്മൂട്ടി; സന്തോഷം പങ്കുവെച്ച് നടി
നമിതയുടെ കഫെയില്‍ അപ്രതീക്ഷിത അതിഥിയായി എത്തി മമ്മൂട്ടി; സന്തോഷം പങ്കുവെച്ച് നടി
മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പഹ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെയാണ് ഒരു കോഫി ഷോപ്പ് നടി ആരംഭിച്ചത്.
സമ്മര്‍ ടൗണ്‍ റെസ്‌റ്റോ കഫെ എന്ന പേരില്‍ കൊച്ചി പനമ്പിള്ളി നഗറിലാണ് സ്ഥാപനം. 18 ന് ആരംഭിച്ച കഫെയില്‍ നിരവധി താരങ്ങളാണ് ഉദ്ഘാടനത്തിനായി എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ കഫെയില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെ കണ്ട അമ്പരപ്പിലാണ് നമിത. ഈ സന്തോഷം നമിത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മമ്മൂട്ടിയാണ് മുന്‍കൂട്ടി അറിയിക്കാതെ നമിതയുടെ സ്ഥാപനത്തില്‍ എത്തിയത്. സംവിധായകനും നടനുമായ രമേശ് പിഷാരടിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആരാണ് വന്നിരിക്കുന്നതെന്ന് നോക്കൂ. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. ഈ സര്‍െ്രെപസിന് നന്ദി മമ്മൂക്ക, മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്കൊപ്പം നമിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിനിമയില്‍ നമിതയുടെ സുഹൃത്തുക്കളില്‍ പലരും ഉദ്ഘാടനത്തിന് എത്തിയിരുന്നു. അനു സിത്താര, രജിഷ വിജയന്‍, മിയ, അപര്‍ണ ബാലമുരളി, ദിലീപിന്റെ മകള്‍ മീനാക്ഷി, നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവരൊക്കെ പരിപാടിക്ക് എത്തിയിരുന്നു.
2011 ല്‍ പുറത്തെത്തിയ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പുതിയ തീരങ്ങള്‍, സൌണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തിയ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ്.
