മമ്മൂട്ടി 39 കാരനാകുന്നു.
Published on
പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് സംവിധായകനാകുന്നു മെഗാസ്റ്റാർ മമ്മൂട്ടി മുപ്പത്തിയൊമ്പതു കാരനായിട്ടാണ് ഇതില്‍ അഭിനയിക്കുന്നത്.
സഞ്ചാരപ്രിയനായ ഈ കഥാപാത്രത്തിന്റെ പേര് വിനോദ് മേനോന്‍. ആക്ഷനും റൊമന്‍സും ഹ്യൂമറും നിറഞ്ഞ ഒരു മാസ് ചിത്രമായിരിക്കും ഇത്. മലയാളത്തിലെ ഒരു യുവതാരവും ഒരു മിഴ് താരവും പ്രധാന വേഷങ്ങളിലഭിനയിക്കും.
ഗോകുലം ഗോപാലന്‍ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബറില്‍ കൊച്ചിയിലും ബാംഗ്‌ളൂരിലുമായി ചിത്രീകരണം ആരംഭിക്കും. പഴശ്ശിരാജായ്ക്ക് ശേഷം ഗോകുലം ഗോപാലനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Continue Reading
You may also like...
Related Topics:Mammootty
