Malayalam
സ്വസ്ഥമായി കഥകേൾക്കാൻ മെഗാസ്റ്റാർ കണ്ടെത്തിയ മാർഗം ഇതാണ്;എന്നാൽ ഇത് പുതിയതുമല്ല പഴയതുമല്ല!
സ്വസ്ഥമായി കഥകേൾക്കാൻ മെഗാസ്റ്റാർ കണ്ടെത്തിയ മാർഗം ഇതാണ്;എന്നാൽ ഇത് പുതിയതുമല്ല പഴയതുമല്ല!
By
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാന ഗന്ധർവ്വൻ .കാത്തിരിപ്പിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് , ഒരുപാട് പ്രതീക്ഷകൾ ഉണ്ട് . അതിലേറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടിയും രമേശ് പിഷാരടിയും ഒന്നിക്കുന്നു എന്നതാണ്. മമ്മൂട്ടി എന്ന മഹാ നടന്റെ ജൈത്ര യാത്ര മലയാളികൾക്ക് കാണാപ്പാഠമാണ് .
സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പക്ക എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും.
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മുട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍.പഞ്ചവര്ണ തത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. അടുത്തിടെ പിഷാരടി നല്കിയ അഭിമുഖത്തില്‍ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന്റെ കഥ മമ്മൂക്കയോട് പറയുന്ന സാഹചര്യവും സിനിമ ഉണ്ടായ കഥയുമൊക്കെ വ്യക്തമാക്കിയിരുന്നു. ഇടപ്പള്ളിയില്‍ നിന്നും കാറില്‍ കയറി കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് പിഷാരടി മമ്മൂക്കയുടെ അടുത്ത് ഗാനഗന്ധര്‍വ്വന്റെ കഥ പറയുന്നത്. ഇപ്പോള്‍ മമ്മൂട്ടി തന്റെ യാത്രകളില്‍ കഥ കേള്‍ക്കുന്ന ശീലത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. മനോരമ നടത്തിയ പിഷാരടിയും മമ്മൂട്ടിയും തമ്മിലുള്ള ചാറ്റ് ഷോയിലാണ് ഇക്കാര്യം നടന്‍ പങ്ക് വച്ചത്.
‘ഞാന്‍ യാത്രകളിലാണ് കഥ കേള്‍ക്കുന്നത്. പണ്ട് ഡ്രൈവ് ചെയ്യുമായിരുന്നു. ഇപ്പോള്‍ അങ്ങനെ ഡ്രൈവ് ചെയ്യാറില്ല. പണ്ട് ഡ്രൈവ് ചെയ്യുമ്ബോഴാണ് കഥകള്‍ കേള്‍ക്കുന്നത്. അത് നല്ലതല്ല എന്ന് പലരും പറയാറുണ്ട്. പക്ഷേ ഡ്രൈവിംഗ് കണ്ണുകൊണ്ടല്ലേ ചെയ്യുന്നത് കാതുകൊണ്ടല്ലല്ലോ. കൂടുതല്‍ സമയവും കാറിലിരുന്നാണ് കഥകള്‍ കേള്‍ക്കുന്നത്. കാരണം വേറെ ആളുകള്‍ വരില്ല. ഫോണ്‍ വരില്ല. വേറെ ശല്യങ്ങളൊന്നുമുണ്ടാവില്ല. പിന്നെ നിങ്ങളെ പോലെയുള്ളവരെ കിട്ടിക്കഴിഞ്ഞാല്‍ സിനിമയുടെ കഥ കേള്‍ക്കുന്നതിനെക്കാള്‍ മറ്റുള്ള കഥകള്‍ കേള്‍ക്കുന്നതാണ് എനിക്ക് ഇഷ്ടം.’ മമ്മൂട്ടി പറഞ്ഞു.
ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .
രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വന്റെ ഛായാഗ്രാഹകന്‍ അഴകപ്പനാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മ്മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് ചിത്രത്തിന്റെ വിതരണം. ഈ മാസം 27 ന് ചിത്രം തിയേറ്ററുകളിലെത്തും.
mammootty talk about gana gantharvan
