കുള്ളനായി മമ്മൂട്ടി ! ഞെട്ടിക്കുന്ന മേക്ക്ഓവറുമായി മമ്മൂട്ടി.
Published on
വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. മൃഗയ, കറുത്ത പക്ഷികള്‍, പൊന്തൻ മാട എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. അങ്ങനെ ഒരു വിസ്മയം തീര്‍ക്കാന്‍ വീണ്ടും ഒരു കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.
ചിത്രത്തിന്റെ പേര് ‘കുള്ളന്‍’ എന്ന് സൂചനകൾ ലഭിക്കുന്നു . പേര് പോല തന്നെ ചിത്രത്തില്‍ കുള്ളനായി ആണ് മമ്മൂട്ടി രംഗപ്രവേശനം ചെയ്യുന്നത്. അതിനാൽ തന്നെ മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മേക്കോവർ ആയിരിക്കും ഉണ്ടാവുക എന്ന് കരുതുന്നു. ഇത്തരത്തിൽ ഒരു ചിത്രത്തിന്റെ വാർത്ത മുൻപ് തന്നെ പ്രചരിച്ചിരുന്നു.
ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സോഹൻ സീനുലാൽ എന്നാണ് അറിയാന്‍ കഴിഞ്ഞത്. മമ്മൂട്ടിയുടെ ഡബിള്‍സ് എന്ന ചിത്രമായിരുന്നു സോഹന്റെ ആദ്യ ചിത്രം.
അതിനു ശേഷം സ്സോഹന് ക്യാമറക്ക് പിന്നില്‍ നിന്നും മുന്നിലേക്ക് നല്ല വേഷങ്ങളുമായി എത്തിയിരുന്നു. അതിനിടെയാണ് പുതിയ ചിത്രവുമായി എത്തുന്നു എന്ന വാർത്തകൾ വരുന്നത്. ബെന്നി പി നായരമ്പലം ചിത്രത്തിന് തിരക്കഥയൊരുക്കും എന്നാണ് വരുന്ന അണിയറ വാർത്തകൾ. കൂടുതല്‍ വാര്‍ത്തകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത് . 


Continue Reading
You may also like...
