വീണ്ടും പോലീസ് വേഷത്തിൽ മമ്മൂട്ടി;പുതിയ സംവിധായകനൊപ്പം വമ്പൻ ചിത്രം !
മലയാള സിനിമയിൽ പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട് മമ്മൂട്ടി മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. പിന്നീടങ്ങോട്ട് നിരവധി പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തു. നെടുനീളന്‍ ഡയലോഗും ആക്ഷന്‍ രംഗങ്ങളുമൊക്കെയായി കാലങ്ങളായി മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
മമ്മൂട്ടിയുടെ കരിയറിൽ പല തരത്തിലുള്ള പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്നത് കൗതുകരമായ കാര്യമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഛായാഗ്രഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ രണ്ടാം വാരത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
‘കാതല്‍’ സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്. മമ്മൂട്ടിയുടെ ‘പുതിയ നിയമം’ ചിത്രത്തിലൂടെയാണ് റോബി വര്‍ഗീസ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. ‘ഈശോ’ ആണ് റോബിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
അതേസമയം, ‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. ഒക്ടോബര്‍ 7ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
അതേസമയം, ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി ഒരുങ്ങുന്നത്. ജ്യോതികയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഈ സിനിമയും മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മ്മിക്കുന്നത്.
