Malayalam Breaking News
വമ്പൻ താരനിരയുമായി ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി !
വമ്പൻ താരനിരയുമായി ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി !
മമ്മൂട്ടി നായകനായി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി നിറങ്ങുന്നത്.
60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തില്‍ ആയിരിക്കും മമ്മൂട്ടി എത്തുകയെന്നാണ് അറിയുന്നത്.പതിനെട്ടാം പടിയില്‍ മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിരാജ്,ടൊവിനോ തോമസ്,ആര്യ തുടങ്ങിയവരും അഭിനയിക്കുമെന്നാണ് അറിയുന്നത്. അതിഥി വേഷത്തിലാണ് താരങ്ങളെല്ലാം ചിത്രത്തില്‍ എത്തുന്നത്. ക്വീന്‍ താരം സാനിയ അയ്യപ്പന്‍,അഹാന കൃഷ്ണ,ബിജു സോപാനം,മാലാ പാര്‍വ്വതി തുടങ്ങിയവരും പതിനെട്ടാം പടിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുദീപ് ഛായാഗ്രഹണവും കെഎച്ച് ഖാഷിഫ് സംഗീതവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
തിരക്കഥാകൃത്തായും അഭിനേതാവായും മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് പതിനെട്ടാം പടി എന്ന ചിത്രം. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.
mammootty new filim pathinettam padi
