മമ്മൂട്ടി സിനിമകളെ തനിക്ക് പേടിയാണെന്ന് കമൽഹാസൻ.
Published on
ഈ രസകരമായ സംഗതി അദ്ദേഹം പറഞ്ഞത് ഏഷ്യനെറ്റ് ഫിലിം അവാർഡ് വേദിയിൽ വച്ചാണ്.മമ്മൂട്ടിയെ മുന്നിൽ നിർത്തിയാണ് കമൽ മമ്മൂട്ടി സിനിമകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്.ദേശീയ അവാർഡിന് വേണ്ടിയുള്ള മത്സരത്തിനായി സിനിമ അയക്കുമ്പോൾ അദ്ദേഹത്തിന്റെ സിനിമകളുമായുള്ള മത്സരമാണ് കമൽ തന്റെ പേടിയായി പങ്ക് വച്ചത് .
നിരവധി തവണ ദേശീയ ,അന്തർദേശീയ, സംസ്ഥനാ അവർഡുകൾ നിരവധി തവണ നേടിയിട്ടുള്ള പ്രതിഭകളാണ് ഇരുവരും. കമൽഹാസൻ തന്റെ അഭിനയ ജീവിതത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് ഇപ്പോൾ. വിശ്വരൂപം2 ആണ് കമലിന്റെ പ്രദർശനത്തിന് എത്തേണ്ട ചിത്രം. മമ്മൂട്ടിയെന്ന അഭിനയപ്രതിഭയെ മറ്റൊരു അഭിനയ പ്രതിഭ അംഗീകരിക്കുകയാണ് ഈ വാക്കുകളിലൂടെ.
തമിഴിൽ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരൻപ് ഇപ്പോൾ നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശനം തുടരുകയാണ്.
Continue Reading
You may also like...
Related Topics:Kamal Haasan, Mammootty
