Connect with us

കമല്‍ഹാസനെ വേട്ടയാടാന്‍ മമ്മൂട്ടി !! ഇന്ത്യന്‍ 2-ല്‍ മമ്മൂക്ക എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്….

Malayalam Breaking News

സംവിധായകന്‍ ഷങ്കര്‍ എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് ഒരുങ്ങുന്നു. ഇന്ത്യന്‍ എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗമാണ് വമ്പൻ ബജറ്റില്‍ പ്ലാന്‍ ചെയ്യുന്നത്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനാകുന്നത് അജയ് ദേവ്‌ഗണ്‍ ആണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി ചിത്രത്തിൽ അഭിനയിക്കുമെന്നാണ് സൂചനകള്‍.

കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതിയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി ഒരുക്കിയിരിക്കുന്നത്. ദളപതിയില്‍ രജനികാന്തിനെക്കാള്‍ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചതെങ്കില്‍ ഇന്ത്യന്‍ 2 എന്ന പ്രൊജക്ടും നീങ്ങുന്നത് അതേ പാതയിലാണ്. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

അജയ് ദേവ്‌ഗണ്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായി ഇന്ത്യന്‍ 2 മാറും. ഷങ്കറിന്റെ തന്നെ എന്തിരന്‍ 2.oയില്‍ രജനികാന്തിനൊപ്പം എത്തുന്നത് അക്ഷയ് കുമാറാണ്. തുടര്‍ച്ചയായി രണ്ട് സിനിമകളിലൂടെ രണ്ട് ഹിന്ദി സൂപ്പര്‍താരങ്ങളെ തമിഴില്‍ അവതരിപ്പിക്കുകയാണ് ഷങ്കര്‍.

ഇന്ത്യന്‍ 2ന്റെ തിരക്കഥ ഷങ്കറിന്റേത് തന്നെയാണ്. ജയമോഹനും കബിലന്‍ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതുന്നു. നയന്‍താര നായികയാകുന്ന സിനിമയ്ക്ക് അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നത്. രവി വർമ്മനാണ് ഛായാഗ്രഹണം.

Mammootty is an encounter specialist in Indian 2

More in Malayalam Breaking News

Trending

Recent

To Top