Connect with us

ആ വയസ്സന്‍ വേഷം മമ്മൂട്ടി ചോദിച്ചു വാങ്ങിയതായിരുന്നു!!!

Malayalam Breaking News

ആ വയസ്സന്‍ വേഷം മമ്മൂട്ടി ചോദിച്ചു വാങ്ങിയതായിരുന്നു!!!

ആ വയസ്സന്‍ വേഷം മമ്മൂട്ടി ചോദിച്ചു വാങ്ങിയതായിരുന്നു!!!

ആ വയസ്സന്‍ വേഷം മമ്മൂട്ടി ചോദിച്ചു വാങ്ങിയതായിരുന്നു!!!

മമ്മൂട്ടി , രതീഷ്‌ , ശ്രീനിവാസന്‍ , അടൂര്‍ ഭാസി ,ലാലുഅലക്സ്‌, ജോണി ,ജോസ് ,റാണി പത്മിനി തുടങ്ങിയ താരങ്ങളും സാങ്കേതിക വിദഗ് ധരും പ്രതിഫലം വാങ്ങാതെ ചെയ്ത ചിത്രമാണ് ‘വിധിച്ചതും കൊതിച്ചതും ‘.വിന്‍സെന്റ് ,വിജയന്‍ ,സത്താര്‍ ,എന്നിങ്ങനെ താരസമ്പന്നമായിരുന്നു 1982 ല്‍ ടി .എസ് .മോഹന്‍റെ സംവിധാനത്തില്‍ പുറത്തുവന്ന വിധിച്ചതും കൊതിച്ചതും.

‘വാസു’ എന്ന്‍ പേരുള്ള വയസ്സന്‍ വേഷത്തിലായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.ഈ വയസ്സന്‍ വേഷം മമ്മൂട്ടി സംവിധായകനോട് ചോദിച്ചു വാങ്ങുകയായിരുന്നു.എം .ടി .വാസുദേവന്‍ നായര്‍ , ഐ ,വി ,ശശി , മമ്മൂട്ടി ടീമിന്‍റെ ആദ്യ ചിത്രമായ തൃഷ്ണയിലെ സുന്ദരനായ’ ദാസ് ‘ശ്രദ്ധനേടി നില്‍ക്കുന്ന സമയത്താണ് വൃദ്ധവേഷം വേണമെന്ന് മമ്മൂട്ടി പറയുന്നത് .

നായകരില്‍ ഒരാളായി മമ്മൂട്ടിയെ നിശ്ചയിച്ച് ഡേറ്റ് വാങ്ങിയ ടി .എസ്. മോഹന് സുന്ദരനായ മമ്മൂട്ടി വൃദ്ധവേഷം ചെയ്യുന്നതിനോട് തീരെ താല്‍പര്യമില്ലായിരുന്നു.ആ വേഷത്തിന് വലിയ പ്രാധാന്യവുമില്ലായിരുന്നു.ഒടുവില്‍ , മമ്മൂട്ടിയുടെ നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങിയായിരുന്നു മോഹന്‍ ആ വയസ്സന്‍ വേഷം മമ്മൂട്ടിയെ ഏല്‍പ്പിച്ചത്.

AshiqShiju

mammootty in vidhichathum kothichathum movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top