Connect with us

കാൻസർ രോഗിയായ വീട്ടമ്മയെ ചികിൽസിക്കാൻ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്‌ !

Malayalam Breaking News

കാൻസർ രോഗിയായ വീട്ടമ്മയെ ചികിൽസിക്കാൻ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്‌ !

കാൻസർ രോഗിയായ വീട്ടമ്മയെ ചികിൽസിക്കാൻ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ്‌ !

മാതൃകയായി മമ്മൂട്ടി ഫാൻസ്. ക്യാന്‍സര്‍ രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയെ സഹായിക്കാന്‍ തട്ടുകട നടത്തി പണം സ്വരൂപിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. നാട്ടിലെ ഉത്സവനാളുകളില്‍ ഗുലാന്‍ തട്ടുകട നടത്തി മമ്മൂട്ടി ഫാന്‍സ് പാടിയോട്ടുചാല്‍ പ്രവര്‍ത്തകര്‍ മാതൃകയായിരിക്കുകയാണ്.

പയ്യന്നൂര്‍ കാങ്കോല്‍ ഏറ്റു കുടുക്കയിലെ വാസന്തി എന്ന വീട്ടമ്മയെ സഹായിക്കുവാനാണ് പാടിച്ചാല്‍ അയ്യപ്പക്ഷേത്ര ഉത്സവ നാളില്‍ ഇവര്‍ തട്ടുകട നടത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ തന്നെ, അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ ഇവര്‍ തട്ടുകട നടത്തി പണം സ്വരൂപിച്ചിരുന്നു.

തട്ടുകടക്ക് പിന്തുണയായി നാട്ടുകാരും ഓംലറ്റ് അടിക്കുവാനുള്ള മുട്ടയും മറ്റു പച്ചക്കറികളും എത്തിച്ചെന്ന് സംഘാടകര്‍ പറയുന്നു. അതുപോലെ പാതിരാത്രി വരെ ഭക്ഷണം പാകം ചെയ്യാന്‍ നാട്ടുകാരുടെ കരീച്ച എന്ന കരീമിക്കയും ചേര്‍ന്നത് ആവേശമായി. മമ്മൂട്ടി ഫാന്‍സ് പാടിയോട്ടുചാലിന്റെ യൂണിറ്റ് സെക്രട്ടറി അഭിലാഷ് കൊല്ലാട, പ്രസിഡന്റ് സാബു, ട്രഷറര്‍ അഭിജിത്ത്, ജസീര്‍, സഞ്ജു, നിഷാദ്, ജെബിന്‍, അന്‍ഷാദ്, അനസ്, രജീഷ് തുടങ്ങിയവരാണ് തട്ടുകടയ്‍ക്ക് നേതൃത്വം നല്‍കുന്നത്.

mammootty fans social work

More in Malayalam Breaking News

Trending