Actor
സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി
സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി
Published on
മേഗാസ്റ്റാർ മമ്മൂട്ടിയുടെ വാഹന പ്രേമം മലയാളികൾക്കെല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ 369 ഗ്യാരേജ് എന്ന വാഹനശേഖരത്തിലേക്ക് പുതിയൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ സ്പെഷ്യൽ വാഹനമ്പറായ 369 തന്നെയാണ് പുതിയ കാരവാന്റെയും നമ്പർ. KL 07DG 0369 ആണ് പുതിയ കാരവാന്റെ നമ്പർ. നിരവധി സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാനാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്.
കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓജസ് ഓട്ടോമൊബൈൽസാണ് മമ്മൂട്ടിയുടെ നിർദേശത്തിനനുസരിച്ച് കാരവാൻ നിർമിച്ചത്. രണ്ട് ബെഡ്റൂമും വിസിറ്റിംഗ് റൂമും പുറത്തേക്ക് നീക്കാനാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വാഹനം നിർത്തിയിട്ടതിന് ശേഷം റൂമുകൾ വലുതാക്കാനാവും. കലഹാരി ഗോൾഡ് നിറത്തിലാണ് കാരവാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Continue Reading
You may also like...
Related Topics:Mammootty
