Connect with us

മെഗാസ്റ്റാറിന്റെ മാമാങ്കം… മമ്മൂട്ടിയുടെ കിടിലം ആക്ഷൻ രംഗങ്ങൾ കാണാം !

Malayalam Breaking News

മെഗാസ്റ്റാറിന്റെ മാമാങ്കം… മമ്മൂട്ടിയുടെ കിടിലം ആക്ഷൻ രംഗങ്ങൾ കാണാം !

മെഗാസ്റ്റാറിന്റെ മാമാങ്കം… മമ്മൂട്ടിയുടെ കിടിലം ആക്ഷൻ രംഗങ്ങൾ കാണാം !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. 2018 മെഗാസ്റ്റാറിന്റെ മികച്ച സിനിമകളാണ് വരാനിരിക്കുന്നത്. മമ്മൂട്ടി നാല് ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ കർഷകനും സ്ത്രൈണതയാർന്ന കഥാപാത്രവും ഉൾപ്പടെ കരിയറിലെ ഏറ്റവും

mammootty chekavar mamankam movieവ്യത്യസ്ത വേഷങ്ങളിൽ പ്രേക്ഷകന് മമ്മൂട്ടിയെ കാണാനാവും. തിരുനാവായ മണപ്പുറത്ത് നടന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. അടൂർ ഗോപാലകൃഷ്ണന്റെ ശിക്ഷ്യനാണ് സജീവ് പിള്ള.

Mamankam_Set Mamankam_Setചിത്രത്തിന് വേണ്ടി കൊച്ചിയിൽ വമ്പൻ സെറ്റുകളാണ് ഒരുക്കിയത്. മലയാള സിനിമയിലെ മറ്റൊരു വിസ്മയമായിരിക്കും മാമാങ്കമെന്ന് ചിത്രത്തിലെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂൾ പുരോഗമിക്കുന്നു. ചിത്രത്തിനായി വമ്പൻ സെറ്റാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. ചരിത്ര കഥയായത് കൊണ്ട് തന്നെ ആക്ഷന് അതീവ പ്രാധാന്യം നൽകികൊണ്ട് തന്നെയാണ് ചിത്രം ഒരുങ്ങുന്നതും.

ഇപ്പോൾ ഇതാ ചിത്രത്തിലെ രണ്ടാംഘട്ട ഷെഡ്യൂൾ പുരോഗിക്കുമ്പോൾ ചിത്രത്തിലെ ചില ആക്ഷൻ രംഗങ്ങൾ പുറത്തുവന്നിരിക്കുന്നു. കളരി പയറ്റ് മുതൽ പാർക്കർ വരെയുമുള്ള അഭ്യാസമുറകൾ ചിത്രത്തിൽ പരീക്ഷിക്കപ്പെടുന്നു.

ക്രൊച്ചിങ് ടൈഗർ എന്ന സൂപ്പർ ഹിറ്റ് വിദേശ ആക്ഷൻ ചിത്രവും തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം വിശ്വരൂപവും ഒരുക്കിയ ജെയ്ക്ക് സ്റ്റണ്ട്സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്.മമ്മൂട്ടിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹോളീവുഡ് നിലവാരമുള്ള അണിയറപ്രവർത്തകരുടെ സാന്നിധ്യം ഉള്ളതിനാൽ തന്നെ ചിത്രം മികച്ച മലയാളികൾക്ക് പുത്തൻ അനുഭവമാകുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. 

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top