അഞ്ജലിയെ ഞാൻ തന്നെയാണ് പേരന്‍പിലേക്ക് തിരഞ്ഞെടുത്ത്തത് – ട്രാൻസ് ജൻഡർ നായികയെ കുറിച്ച് മമ്മൂട്ടി
By
അഞ്ജലിയെ ഞാൻ തന്നെയാണ് പേരന്‍പിലേക്ക് തിരഞ്ഞെടുത്ത്തത് – ട്രാൻസ് ജൻഡർ നായികയെ കുറിച്ച് മമ്മൂട്ടി
അന്തർദേശിയ പുരസ്കാര മേളകളിൽ തിളങ്ങിയ മമ്മൂട്ടി ചിത്രമാണ് പേരന്പ് . സിനിമയിലെ ഇതിവൃത്തം തന്നെയാണ് ഇത്രയധികം പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്താൻ കാരണം . കാത്തിരിപ്പുകൾ അവസാനിപ്പിച്ച് പേരന്പ് റീലിസിനൊരുങ്ങുമ്പോൾ ചിത്രത്തിലേക്ക് നായികയെ കണ്ടെത്തിയതിനെ കുറിച്ഛ്ക് മമ്മൂട്ടി പറയുന്നു.
ട്രാന്‍സ് വ്യക്തിത്വമായ അഞ്ജലി അമീറാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തെ മുതല്‍ നടന് തന്നെയാണ് അഞ്ജലിയെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ ആ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്.
“എന്റെ പുറത്തിറങ്ങാന്‍ പോകുന്ന പേരന്പില് ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്ന ഒരു കഥാപാത്രമുണ്ട്. പ്രധാന നടിമാരെ ആരെങ്കിലും ഈ വേഷത്തിലേക്ക് പരിഗണിക്കാമെന്നാണ് സംവിധായകന് രാം കരുതിയിരുന്നത്. ശരിക്കും ഈ ശസ്ത്രക്രിയക്ക് വിധേയയായിട്ടുള്ള ഒരാള്‍ ആണെങ്കില്‍ അത് നന്നാവുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതേ സമയത്താണ് ഞാനൊരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആ സമയത്താണ് ഞാന്‍ അഞ്ജലി കാണുന്നത്. തുടര്‍ന്ന് സംവിധായകനോട് അഞ്ജലിയെ കുറിച്ച് പറയുകയും അഞ്ജലി ചിത്രത്തില്‍ വരികയും ചെയ്തു.” സിനിമയില്‍ തന്റെ നായികയായാണ് അഞ്ജലി അഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
നമ്മള് പ്രതീക്ഷിക്കുന്നതിലും അധികമാണ് അഞ്ലി അമീറിനെ പോലുള്ളവര്‍ തിരികെ തരുന്നത്. നമ്മുടെ സമൂഹം, സംസ്ക്കാരം, അറിവ് എന്നിവ വളരുകയാണ്. ഒരുപാട് വളര്‍ച്ച നേടാന്‍ ഇതൊരു തുടക്കമാവട്ടെ എന്നും മമ്മൂട്ടി പറഞ്ഞു.
mammootty about transgender actress anjaly ameer
