Malayalam Breaking News
അങ്ങനെ മെഗാസ്റ്റാറിനെയും കയ്യിലെടുത്ത് ടോവിനോ !! എന്റെ ഉമ്മാന്റെ പേരിലെ പ്രകടനം കണ്ട് അമ്പരന്ന് മമ്മൂട്ടി….

തിയേറ്ററുകൾ കീഴടക്കി ടോവിനോയുടെ എന്റെ ഉമ്മാന്റെ പേര് മുന്നേറുകയാണ്. ചിത്രം കണ്ട് നിരവധിപേർ ഇതിനോടകം തന്നെ മികച്ച അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവെച്ചിരുന്നു. സിനിമ കണ്ട് മലയാളത്തിന്റെ മെഗാസ്‌റ്റാറും ടോവിനോയെ പ്രശംസിച്ച് രംഗത്തെത്തി എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
മലയാളത്തിലെ യുവ താരങ്ങളെ പിന്തുണയ്‌ക്കുന്ന കാര്യത്തിൽ മമ്മൂട്ടി എന്നും മുൻനിരയിൽ തന്നെയുണ്ട്. ടോവിനോയുടെ പ്രകടനത്തെ മാത്രമല്ല സിനിമയുടെ അണിയറപ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരി ആന്റോ ജോസഫ് നിർമ്മിച്ച ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.
വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവ താരനിരയുടെ സിനിമകളാണ് ഇത്തവണത്തെ ക്രിസ്മസിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുള്ളത്.
Mammootty about Tovino’s Ente Ummante Peru