Malayalam Breaking News
പത്തിരുപത് കൊല്ലം മുൻപ് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നു , എന്നാൽ ഇപ്പോളില്ല – മമ്മൂട്ടി
പത്തിരുപത് കൊല്ലം മുൻപ് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നു , എന്നാൽ ഇപ്പോളില്ല – മമ്മൂട്ടി
By
ഒരു മടിയും കൂടാതെ തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുന്ന നടനാണ് മമ്മൂട്ടി. പുതുമുഖങ്ങള്‍ കഥകളുമായി സമീപിക്കുമ്ബോഴും അദ്ദേഹം അവരെ കൈവെടിയാറില്ല. ഇപ്പോഴിതാ സിനിമയോട് തനിക്കുള്ള ആര്‍ത്തിയാണ് ഇതിന് പിന്നിലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.
‘സിനിമയോട് ആര്‍ത്തിയാണ്. അടങ്ങാത്ത ആര്‍ത്തിയാണ്. അതുകൊണ്ടാണ് ഞാന്‍ ഇത്രയുമധികം സിനിമകള്‍ ചെയ്യുന്നതും കഥ കേള്‍ക്കുന്നതും. ബുഫെയ്ക്ക് പോകുമ്ബോള്‍ നമുക്ക് എല്ലാ ഭക്ഷണവും എടുത്ത് കഴിക്കാനാകില്ലല്ലോ, എന്നാല്‍ നമ്മള്‍ എന്തെങ്കിലുമൊക്കെ കഴിക്കും, അതാണ് എന്റെ അവസ്ഥ. ‘ മമ്മൂട്ടി പറഞ്ഞു.
മറ്റുള്ള ജോലിയായിരുന്നെങ്കില്‍ താത്പര്യമില്ലായിരുന്നെങ്കില്‍ കൂടി റിട്ടയര്‍ ചെയ്യണമായിരുന്നെന്നും എന്നാല്‍ സിനിമയില്‍ അങ്ങനെ റിട്ടയര്‍മെന്റ് എന്നൊരു കാര്യം തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധാനം ചെയ്യണമെന്ന് പത്തിരുപത് വര്‍ഷം മുമ്ബ് തോന്നിയിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. സംവിധായകനാവാന്‍ ഇറങ്ങിത്തിരിച്ചാല്‍ എന്തെങ്കിലും പറയാനായി ഉണ്ടാകണം. എന്നാല്‍ തന്റെ മനസില്‍ അങ്ങനെയൊന്നുമില്ലെന്നും താരം വ്യക്തമാക്കി.
അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഉണ്ട തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഇന്‍സ്‌പെക്ടര്‍ മണി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് താരമെത്തുന്നത്. മേക്കപ്പില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കാതെയുള്ള മമ്മൂട്ടിയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
mammootty about direction
