Malayalam Breaking News
സേതുരാമയ്യർക്ക് മുൻപ് മറ്റേ പുള്ളി വരും ! – മമ്മൂട്ടിയുടെ ഉറപ്പ് !
സേതുരാമയ്യർക്ക് മുൻപ് മറ്റേ പുള്ളി വരും ! – മമ്മൂട്ടിയുടെ ഉറപ്പ് !
By
മമ്മൂട്ടിയുടെ ഓരോ ചിത്രത്തിനും ആരാധകർ കാത്തിരിക്കാറുണ്ട് . മധുര രാജക്കായുള്ള കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററിലെത്തിയപ്പോൾ മാസ്സും ക്ലാസും ചേർന്ന് വലിയ ദൃശ്യ വിസ്മയമാണ് മമ്മൂട്ടി സമ്മാനിച്ചത് . മധുര രാജക്ക് ശേഷം സേതുരാമയ്യർ എത്തുമോ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ സേതുരാമയ്യർക്ക് മുൻപ് മറ്റേ പുള്ളി വരുമെന്നാണ് മമ്മൂട്ടി പറയുന്നത്.
സേതുരാമയ്യര്‍ വരാന്‍ കുറച്ച് സമയം എടുക്കും. അതിനും മുന്‍പ് മറ്റേ പുള്ളി വരും ( 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിനെക്കുറിച്ചാണ് മമ്മൂട്ടി പറയുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കഥാപാത്രമായ സേതുരാമയ്യര്‍ സി.ബി.ഐയുടെ അഞ്ചാംഭാഗം ഒരുക്കുമെന്ന് സംവിധായകന്‍ കെ.മധു പ്രഖ്യാപിച്ചിരുന്നു. ബിലാലിന് ശേഷമാണ് മമ്മൂട്ടി സേതുരാമയ്യരുടെ ഭാഗമാവുന്നത്.
mammootty about bilal and sethurama iyer
