Connect with us

നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാരാണോ ?- ബിജുമേനോന് പിന്തുണ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്…..

Malayalam Breaking News

നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാരാണോ ?- ബിജുമേനോന് പിന്തുണ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്…..

നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാരാണോ ?- ബിജുമേനോന് പിന്തുണ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്…..


തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച നടന്‍ ബിജു മേനോന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ് . കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച്‌ ബിജു മേനോന്‍ പൊതുവേദിയില്‍ എത്തിയത്.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നാണ് തൃശൂരിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ പരിപാടിയില്‍ പറഞ്ഞത്.


സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് കുറിപ്പ്…


പ്രമുഖ നട൯ ബിജു മേനോ൯ സ൪ തന്ടെ കൂട്ടുകാരനും, സഹപ്രവ൪ത്തകനുമായ പ്രമുഖ നടനു വേണ്ടി election campaign ല് പങ്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചില൪ ചെറുതായ് എതി൪ത്തു comments ഇടുന്നത് ശ്രദ്ധയില് പെട്ടു..നമ്മള് ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാ൪ട്ടിക്കു വേണ്ടിയേ പ്രവ൪ത്തിക്കാവൂ…നമ്മള് ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു etc, etc എന്നീ ചിന്തകള് ശരിയാണോ ?കേരള ചരിത്രത്തില് ഇതിനൂ മുമ്പും , ഇപ്പോഴും എത്രയോ താരങ്ങള് പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..അന്ന് അവരോടൊന്നും കാണിക്കാത്ത “അസഹിഷ്ണുത” ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ… ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ? അദ്ദേഹത്തെ എതി൪ക്കുന്നവരോട് ഒരു ചോദ്യം …നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ?ഇതാണോ ആവിഷ്കാര സ്വതന്ത്യം ?ഇതാണോ Number 1കേരളത്തിലെപ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത് …സാധാരണ പ്രേക്ഷകർ ആരും നടന്റജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത് . പ്രേക്ഷകരെ രസിപ്പിക്കുന്നോടൊത്തോളം കാലം ഒരു നട൯/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്നവുമില്ല .ബിജു മേനോൻ സ൪ നിങ്ങളെന്നൂം ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ടീയ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം…..ഇപ്പോഴത്തെ ചെറിയ എതി൪പ്പ് കാര്യമാക്കേണ്ട…എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്… അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ അല്ലേ….നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്….ആർക്കും ഏത്‌ രാഷ്ട്രീയവും തെരെഞ്ഞെടുക്കാം …ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും അതിന്റെ സ്ഥാനാർത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.(വാല് കഷ്ണം.. ഞാ൯ ഇഷ്ടപ്പെടുന്ന പല film, cricket players എനിക്ക് ഇഷ്ടമില്ലാത്ത പാ൪ട്ടികളില് പ്രവ൪ത്തിക്കുന്നു… ഒരല്പം വിഷമം തോന്നിയെന്കിലും ഞാനത് ശ്രദ്ധിച്ചില്ല.. അവരോടുള്ള സ്നേഹവും കുറഞ്ഞില്ല.കാരണം ഇന്ത്യ സ്വാതന്ത്രമാണ്..പിന്നെ നമ്മള് support ചെയ്യുന്നു എന്നതിന൪ത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവ൪ക്കും വികാരം, വിചാരം, സംസ്കാരം, ചിന്താ ശേഷിയുണ്ട്…

Santhosh pandit facebook post….

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top