ക്യാമറയുടെ സൈഡില്‍ പോയി മമ്മൂട്ടി പൊട്ടിക്കരഞ്ഞു; ആ അനുഭവം പങ്കുവെച്ച് നന്ദു
മ്മൂട്ടിയുമൊത്തുളള ഒരു ഓര്‍മ്മ പങ്കുവെച്ച് നടൻ നന്ദു. മനോരമയുടെ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്
‘എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് ‘വിഷ്ണു’ എന്ന സിനിമയില്‍ കരഞ്ഞു അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് കരയാന്‍ അറിയില്ല, കരയാന്‍ പറ്റുന്നില്ല. മമ്മൂക്കയോട് ‘ഈശ്വരന്‍ നിങ്ങളെ വെറുതെ വിടും’ എന്ന് കരഞ്ഞു പറയുന്ന സീന്‍ ആണ്.
മമ്മൂക്ക എഴുന്നേറ്റു വന്നു പറഞ്ഞു, ഞാന്‍ ക്യാമറയുടെ സൈഡില്‍ നിന്ന് കാണിച്ചു തരാം നീ അതുപോലെ അങ്ങ് ചെയ്യൂ എന്ന്, എന്നിട്ടു അദ്ദേഹം ക്യാമറയുടെ സൈഡില്‍ പോയി നിന്ന് എന്റെ ഡയലോഗ് പറഞ്ഞു ഗ്ലിസറിന്‍ ഇടാതെ കരഞ്ഞു.
ഞാന്‍ അന്തം വിട്ടു പോയി, ഞാന്‍ ആദ്യമായാണ് ഒരാള്‍ ഗ്ലിസറിന്‍ ഇടാതെ വെറുതെ കരയുന്നതു കാണുന്നത്, അതും മറ്റൊരാളെ പഠിപ്പിക്കാനായി. അത് എനിക്കൊരു പാഠമായിരുന്നു. അങ്ങനെ സംതൃപ്തി കിട്ടാത്ത ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തു. അടൂര്‍ സാറിന്റെ പടം കഴിഞ്ഞാണ് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കിട്ടിയത്. ആ സിനിമ കണ്ടിട്ടാണ് രഞ്ജിയേട്ടന്‍ ‘തിരക്കഥ’യ്ക്ക് വിളിച്ചത്, പിന്നീട് സ്പിരിറ്റിലേക്ക് കാസ്റ്റ് ചെയ്തത് , അനൂപ് മേനോന്റെ ഒട്ടുമിക്ക സിനിമകളിലും അഭിനയിക്കാന്‍ വിളിച്ചതും ഒക്കെ.’
