Malayalam
വിധി അനുകൂലമായാല്‍ രാജന് സക്കറിയ ഒരു വരവ് കൂടി വരും; കസബയുടെ രണ്ടാം ഭാഗം! സൂചന നൽകി നിർമ്മാതാവ്
വിധി അനുകൂലമായാല്‍ രാജന് സക്കറിയ ഒരു വരവ് കൂടി വരും; കസബയുടെ രണ്ടാം ഭാഗം! സൂചന നൽകി നിർമ്മാതാവ്
സിഐ രാജന് സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി വേഷമിട്ട ചിത്രമായിരുന്നു കസബ. ചിത്രം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. റിലീസായിട്ട് നാല് വർഷം പിന്നിടുകയാണ്
കസബയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെയാണ് കസബയുടെ രണ്ടാം വരവിനെക്കുറിച്ച് സൂചന നല്‍കിയത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോബിയുടെ പ്രതികരണം.
”നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന് സക്കറിയാ യുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജന്, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന് സക്കറിയ…” എന്നാണ് ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
