എന്റെ ലാലിന്… പിറന്നാളാശംസകളുമായി വീഡിയോയിലൂടെ മമ്മൂട്ടി
Published on
മോഹൻലാലിന് ജന്മദിന ആശംസകൾ നൽകി മമ്മൂട്ടി . ആദ്യമായി ലാലേട്ടനെ കണ്ട് ദിവസങ്ങളെ കുറിച്ചും തങ്ങളുടെ പഴയകാല ജീവിതത്തെക്കുറിച്ചു മമ്മൂട്ടി പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു
മമ്മൂട്ടിയുടെ വാക്കുകള്‍
‘ലാലിന്റെ ജന്മദിനമാണ്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം 33 വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ദാ ഇന്നു വരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നതു പോലെയാണ് ലാല്‍ എന്നെ സംബോധന ചെയ്യുന്നത്.’
ഇച്ചാക്കാ എന്ന് പലരും അങ്ങനെ ആലങ്കാരികമായി വിളിക്കുമ്പോഴും തനിക്കത്ര സന്തോഷം തോന്നാറില്ലെന്നും ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ടെന്നും തന്റെ സഹോദരങ്ങളിലൊരാള്‍ എന്നു തോന്നാറുണ്ടെന്നും നടന്‍ തുറന്നു പറഞ്ഞു. മക്കളുടെ വിവാഹം സ്വന്തം വീട്ടിലെ വിവാഹമെന്നോണം ലാല്‍ നടത്തിത്തന്നിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
MAMMOOTTY
Continue Reading
You may also like...
Related Topics:Mammootty
