Connect with us

ഡോണിന് പിന്നാലെ മേഘ്നയുടെ രണ്ടാം വിവാഹം? ആദ്യ ഭാര്യയെ കുത്തിനോവിച്ച് ഡോൺ

Malayalam

ഡോണിന് പിന്നാലെ മേഘ്നയുടെ രണ്ടാം വിവാഹം? ആദ്യ ഭാര്യയെ കുത്തിനോവിച്ച് ഡോൺ

ഡോണിന് പിന്നാലെ മേഘ്നയുടെ രണ്ടാം വിവാഹം? ആദ്യ ഭാര്യയെ കുത്തിനോവിച്ച് ഡോൺ

നടി മേഘ്‌നയുടെ വിവാഹ മോചന വാർത്ത ഇനി അടഞ്ഞ അധ്യായം. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞിരുന്നു. ഡോണിന്റെ വിവാഹ വാര്‍ത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. അതെ സമയം തന്നെ ലോക്ക് ഡൗണിൽ ഡോണിന്റെ രണ്ടാം വിവാഹം കൈഞ്ഞെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്

തൃശൂരില്‍ വെച്ച് ലളിതമായായിരുന്നു വിവാഹം നടന്നത്.ചടങ്ങില്‍ ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയെയാണ് ഡോൺ പുനർ വിവാഹം ചെയ്തത്. തൃശൂരിലെ കുട്ടനല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഡോൺ ടോണി പുനർ വിവാഹത്തിന് അപേക്ഷ സമർപ്പിച്ചത് വലിയ വാർത്തയായിരുന്നു .ഇതിനെത്തുടർന്നാണ് മേഘ്‌നയും ഡോണും വിവാഹ മോചിതരായെന്നുള്ള വാർത്തകൾ പുറം ലോകം അറിയുന്നത്. 33 വയസാണ് ടോണിയുടെ പ്രായം.ഇപ്പോൾ വിവഹം ചെയ്തിരുന്ന ക്ലാരയ്ക്ക് 24 വയസും.ക്ലാരയുടെ ആദ്യ വിവാഹമാണിത്
വിവാഹിതനായെന്ന സന്തോഷം പങ്കുവെച്ച് അദ്ദേഹം തന്നെ എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിംപിളും സന്തോഷം പങ്കുവെച്ച് എത്തിയിട്ടുണ്ട്.

സഹോദരന്റെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ഡിംപിളും എത്തിയിട്ടുണ്ട്. ഡോണും ക്ലാരയും ഒഫീഷ്യലി വിവാഹിതരായെന്നും വിവാഹത്തിന് ആരേയും വിളിക്കാനാവാത്തതിനെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നു. മേഘ്‌നയും ഡോണും വിവാഹമോചനം നേടിയതിനെക്കുറിച്ച് പറഞ്ഞ് നേരത്തെ ഡിംപിള്‍ എത്തിയിരുന്നു. വിവാഹമോചനത്തിന്റെ കാരണങ്ങള്‍ അറിയാമെന്നും ഇതേക്കുറിച്ച് താനെവിടെയും പ്രതികരിച്ചിട്ടില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

ഡോൺ തോമസ് തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് വെളിപ്പെടുത്തിരംഗത്തെത്തിയിരുന്നു.വിവാഹമോചനത്തെക്കുറിച്ച്‌ പരോക്ഷമായി സൂചിപ്പിച്ച് മേഘ്‌നയും എത്തി. ‘പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ തേടിവരാറില്ലേ, അത്തരത്തിലൊരു സംഭവം. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ വരുമ്ബോള്‍ നമ്മള്‍ തന്നെയാണ് നമ്മുടെ ശക്തി. ബിലീവ് ഇന്‍ യുവര്‍സെല്‍ഫ് ഇതാണ് തന്റെ നയമെന്നും’ മേഘ്ന പറയുന്നു.

വിവാഹമോചന വാര്‍ത്തകള്‍ വൈറലായിക്കൊണ്ടിരിക്കുമ്പോഴും മേഘ്‌ന പ്രതികരിച്ചിരുന്നില്ല. യൂട്യൂബ് ചാനല്‍ തുടങ്ങിയതും തനിക്ക് ലഭിക്കുന്ന പിന്തുണ അമ്പരപ്പിച്ചുവെന്നുമായിരുന്നു താരം പറഞ്ഞത്. പാചക പരീക്ഷണങ്ങള്‍ മാത്രമല്ല അല്ലാത്ത വീഡിയോകളുമായും താരമെത്തുന്നുണ്ട്. അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ താമസമാക്കിയിരിക്കുകയാണ് താരം. തമിഴില്‍ മാത്രമല്ല മലയാളത്തിലും അധികം വൈകാതെ തന്നെ എത്തുമെന്നും മേഘ്‌ന പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top