Connect with us

ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ്; വൈറലായി മമ്മൂട്ടിയുടെ ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പ്!

Malayalam Breaking News

ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ്; വൈറലായി മമ്മൂട്ടിയുടെ ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പ്!

ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ്; വൈറലായി മമ്മൂട്ടിയുടെ ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പ്!

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മോളി ഗുരുതരാവസ്ഥയില്‍ആണെന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ ചികിത്സ ചിലവ് മമ്മൂട്ടി ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇതാ മമ്മൂട്ടി ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിയ്ക്കുന്നത്. ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണെന്ന് അനുജ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പ് ആകട്ടെ മമ്മൂട്ടിയുടെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടുള്ള തായിരുന്നു

അനുജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : “പലരും ചോദിച്ചു എന്താണ് നീ ഇങ്ങനെ മമ്മൂക്കാ മമ്മൂക്കാ എന്നുപറഞ്ഞു നടക്കുന്നത് അതിനു ഒറ്റകരണമേ ഉള്ളൂ ഇക്കാ ഒരു താരമല്ല മനുഷ്യനാണു മനസാക്ഷി ഉള്ള പച്ചയായ മനുഷ്യൻ അത് മാത്രമാണ് കാരണം.

“സത്യം പറഞ്ഞാൽ ആദ്യം വിശ്വസിക്കാൻ ഒന്ന് മടിച്ചു. അതുകൊണ്ട് തന്നെ ഉറപ്പ് ആക്കാനായി പലരോടും ചോദിച്ചു. ഒടുവിൽ ഇപ്പോൾ ഒരു വീഡിയോയിൽ ആ ചേച്ചി തന്നെ പറഞ്ഞു അസുഖത്തിന്റെ ഡീറ്റെയ്ൽസ് എല്ലാം കൊടുത്താൽ മതി ചികിത്സ ചിലവ് ചെയ്തോളാം എന്ന് ഇക്കായുടെ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞു എന്ന്.എത്രയോ കേസുകൾ ഉണ്ട് ഇങ്ങനെ ചെയ്തുവരുന്നത് ഒരു ഫോട്ടോ ഇടാനോ ആരോടും ഞാൻ ഇത്രയൊക്കെ ചെയ്തു എന്ന് പറയാനോ മിനക്കെടാതെ നന്മയുടെ വഴിയേലൂടെ ഉള്ള യാത്ര.

ഒരിക്കൽ ഇക്കായോട് ഉള്ള ഇഷ്ടം പറഞ്ഞു ഉമ്മ കൊടുത്തൊരു പോസ്റ്റ്‌ ഇട്ടപ്പോൾ അപമാനിക്കാൻ വന്നവർ ഉണ്ട് ഇവിടെ അവരോടൊക്കെ ഒന്ന് പറയാം ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്. ലവ്യൂ ഇക്കാ ഒരായിരം ഉമ്മ എന്റെ ഹൃദയത്തിൽ നിന്നും.അനുജ” മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് ചികിത്സ ചിലവ് ഏറ്റെടുത്തിരിക്കുന്ന കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ എന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത് . ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നു .

മോളിയുടെ വാർത്ത അറിഞ്ഞതോടെ നടന്‍ ബിനീഷ് ബാസ്റ്റിന് സഹായാഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരുന്നു. കൊച്ചി ഭാഷയിലെ വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു മോളി. മോളി കണ്ണമാലി എന്ന പറയുന്നതിനേക്കാൾ ചാള മേരി എന്ന പേരിലാണ് പ്രേക്ഷകകർക്കിടയിൽ സുപരിചിതം.

mammootty

More in Malayalam Breaking News

Trending

Recent

To Top