മമ്മൂട്ടിക്കിത് അവധിക്കാലം
സിനിമാതിരക്കുകൾക്ക് താൽക്കാലിക അവധിയെടുത്ത് മമ്മൂട്ടി വിദേശത്തേക്ക്
സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ മമ്മൂട്ടി കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകുന്നു. യുറോപ്പിലേക്കാണ് താരം പോകുന്നത്
മലയാള സിനിമാപ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട്ടതാരമാണ് മമ്മൂട്ടി.സി
സിനിമ ജീവിതം തുടങ്ങിയത് വില്ലനായിട്ടാണെങ്കിലും മമ്മൂട്ടി പിന്നീട് മലയാളത്തിന്റെ നായകനായി മാറുകയായിരുന്നു. . യുവതാരങ്ങളെ
പോലും വിസ്മയിപ്പിക്കുന്ന അഭിനയമാണ് മമ്മൂട്ടിക്ക്. . കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. ഇടക്ക് കഥപോലും നോക്കാതെ നിരവധി സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഒടുവിൽ കൈയ്യടിയുമായി എത്തി. ഏതു തരാം കഥാപാത്രമായാലും അഭിനയിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് ഒന്നു വേറേ തന്നെയാണ്
മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ സാനിധ്യം ഉറപ്പിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം നിറഞ്ഞുനില്‍ക്കുകയാണ്.
ഈ വര്‍ഷം പകുതി കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായ വിജയ സിനിമകളുമായിട്ടാണ് മമ്മൂക്ക മുന്നേറികൊണ്ടിരിക്കുന്നത്. പേരന്‍പില്‍ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ പതിനെട്ടാം പടിയിലാണ് എത്തിനില്‍ക്കുന്നത്.
പതിനെട്ടാം പടിയില്‍ ജോണ്‍ പാലക്കല്‍ എന്ന അതിഥിയായാണ് അദ്ദേഹമെത്തിയത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. വേറിട്ട ഗെറ്റപ്പിലായിരുന്നു താരമെത്തിയത്.
ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറകളുമായ സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ട കരിയറിലെ മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എസ് ഐ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. അസാമാന്യമായ അഭിനയമികവായിരുന്നു അദ്ദേഹം പുറത്തെടുത്തത്.
രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വ്വനാണ് താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ വരുന്നത്.
ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് അദ്ദേഹം എത്തുന്നത്. സിനിമയ്ക്കുള്ളിലെ പോസ്റ്ററുമായാണ് പിഷാരടിയും സംഘവും എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തരംഗമായി മാറിയത്. നവാഗതയായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
എത്ര തിരക്കുകളുണ്ടെങ്കിലും കുടുംബത്തിനായി സമയം കണ്ടെത്താൻ മമ്മൂട്ടി ഇപ്പോഴും ശ്രദ്ധിക്കുന്നതായി കാണാം. നിലവിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ജൂലൈ 23 ന് ദുബായിലേക്ക് പോവുന്ന താരം പിന്നീട് യൂറോപ്പിലേക്കും പോയതിന് ശേഷം ആഗസ്റ്റ് 10ന് തിരികയെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കുടുംബത്തിനൊപ്പമുള്ള യാത്രയാണ് ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുള്ളത്.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം.ഒരേ സമയം മാസ്സായും ക്ലാസായും എത്തി ആരാധകരെ സന്തോഷിപ്പിച്ചാണ് അദ്ദേഹം മുന്നേറുന്നത്. നായകനായി മാത്രമല്ല അതിഥിയായെത്തിയപ്പോഴും മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്.
മമ്മൂട്ടിയുടെതായി അടുത്തിടെ ആരംഭിച്ച ചിത്രങ്ങളിൽ എടുത്തു പറയേണ്ടത് ഷൈലോക്ക് ആണ് . പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് ഷൈലോക്ക് അണിയറയില്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജാധിരാജ മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക് . ഷേക്‌സ്പിയറിന്റെ മര്‍ച്ചന്റ് ഓഫ് വെനീസിലെ പ്രധാന കഥാപാത്രമായ ഷൈലോക്കിനെയല്ല താന്‍ അവതരിപ്പിക്കുന്നതെന്നും തന്റെ കഥാപാത്രത്തെ ഇങ്ങനെ വിളിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴുത്തറപ്പനായ പലിശക്കാരനായ വില്ലനായാണ് താന്‍ എത്തുന്നതെന്നും താരം പറഞ്ഞിരുന്നു.
തിരക്കിട്ട സിനിമാജീവിതത്തില്‍ കുടുംബത്തിന് തന്നെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടെന്ന് മമ്മൂട്ടി ഇപ്പോഴും പറയാറുണ്ട്. .
യുവതാരങ്ങള്‍ക്കും അദ്ദേഹം ഈ ഉപദേശം നല്‍കിയിരുന്നു. നമ്മള്‍ക്കായി കാത്തിരിക്കുന്നവരാണ് അവരെന്നും തിരക്കുകള്‍ കഴിഞ്ഞ് ചെല്ലുമ്പോള്‍ കുടുംബത്തിനേയും കൂട്ടി യാത്ര പോവണമെന്നുമൊക്കെയാണ് അദ്ദേഹം പറയാറുള്ളത്. നിവിന്‍ പോളി ഉള്‍പ്പടെയുള്ള താരങ്ങള്‍ ഈ ഉപദേശം അതേ പോലെ ഏറ്റെടുത്ത് പാലിക്കുന്നവരാണ്.
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സുല്‍ഫത്ത് നല്‍കുന്നത്. സിനിമ സ്വീകരിക്കുന്നതും മറ്റ് വിഷയങ്ങള്‍ക്കുമായൊക്കെ പലരും സുലുവിനെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്.അച്ഛന്റെ പാത പിന്തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ എത്തി. .
സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരപുത്രന്‍ പദവിക്കും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുക്കാനും ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട് .
mammooty
