Connect with us

നിർമാതാവ് പുറത്താക്കിയതിന് പിന്നാലെ ഇല്ലാതാക്കാൻ ശ്രമം എന്ന് സംവിധായകന്റെ പരാതി .. മാമാങ്കം സിനിമയുടെ അണിയറയിൽ എന്താണ് അരങ്ങേറുന്നത് ?

Malayalam Breaking News

നിർമാതാവ് പുറത്താക്കിയതിന് പിന്നാലെ ഇല്ലാതാക്കാൻ ശ്രമം എന്ന് സംവിധായകന്റെ പരാതി .. മാമാങ്കം സിനിമയുടെ അണിയറയിൽ എന്താണ് അരങ്ങേറുന്നത് ?

നിർമാതാവ് പുറത്താക്കിയതിന് പിന്നാലെ ഇല്ലാതാക്കാൻ ശ്രമം എന്ന് സംവിധായകന്റെ പരാതി .. മാമാങ്കം സിനിമയുടെ അണിയറയിൽ എന്താണ് അരങ്ങേറുന്നത് ?

മാമാങ്കം അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്കാണ് പോകുന്നത് . ഷൂട്ടിംഗ് തുടങ്ങി കുറച്ചു നാളുകൾ നല്ല വാർത്തകൾ മാത്രം പുറത്തു വന്നിരുന്ന ചിത്രമാണ് മാമാങ്കം . അപ്രതീക്ഷിതമായാണ് നടൻ ധ്രുവിനെ ചിത്രത്തിൽ നിന്നും മാറ്റിയതായി വാർത്ത വരുന്നത് .നടനും ഇത് സ്ഥിരീകരിച്ചതോടെ അടുത്ത റിപ്പോർട്ട് മാറ്റ് അണിയറപ്രവർത്തകർ നീക്കം ചെയ്‌തെന്നാണ്.

നിര്മാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സംവിധായകൻ സജീവ് പിള്ളയെ പുറത്താക്കാനും ശ്രേമം നടന്നെന്നു സജീവ് പിള്ള തന്നെ സ്ഥിരീകരിച്ചിരുന്നു.ഇപ്പോൾ കായികമായി ഇല്ലാതാക്കാൻ ശ്രെമിച്ചുവെന്നു നിർമാതാവ് വേണു കുന്നപ്പിള്ളിക്കെതിരെ സജീവ് പിള്ള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത് .

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്കെതിരേയുള്ള ആരോപണങ്ങള്‍ സഹിതമാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യവും സജീവ് പിള്ള പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് താന്‍ മാമങ്കത്തിന്റെ തിരക്കഥ എഴുതിയതെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയതാണെന്നും സജീവ് മുഖ്യമന്ത്രിയോട് പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ പൊതുഘടനയെ മാറ്റുന്ന തരത്തില്‍ ചില ഇടപെടലുകള്‍ നിര്‍മാതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായതിന്റെ പേരില്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും അതിന്റൈ പേരില്‍ നിര്‍മാതാവ് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തതായി സജീവ് പിള്ള പരാതിയില്‍ പറയുന്നു.

Sajeev_Pillai

ഇതിനു പിന്നാലെയാണ് തന്നെ സംവിധായക സ്ഥാനത്ത് നിന്നും മാറ്റാന്‍ ശ്രമം നടത്തിയത്. അതിനെതിരേ യൂണിയനില്‍ പരാതി കൊടുക്കുകയും നിര്‍മാതാവിന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. സംവിധായകന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റാന്‍ കഴിയില്ലെന്നു മനസിലായിതോടെ സ്വയം ഈ പ്രൊജക്ടില്‍ നിന്നും താന്‍ ഒഴിഞ്ഞു പോകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സമ്മര്‍ദ്ദവും ഭീഷണിയും ചെലുത്തിക്കൊണ്ടിരുന്നു. കായികമായി നേരിടുമെന്ന വെല്ലുവിളികള്‍ നടത്തി എന്നും സജീവ് പിള്ള പറയുന്നു.

ഈയൊരു സാഹചര്യം നിലനില്‍ക്കെയാണ് ജനുവരി 18 ന് പകല്‍ പതിനൊന്നരയോടെ രണ്ട് യുവാക്കള്‍ വിതുര പോസ്റ്റ്‌ഓഫിസില്‍ എത്തി പോസ്റ്റ്മാനില്‍ നിന്നും വീടിന്റെ ലൊക്കേഷന്‍ മനസിലാക്കുകയും സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വരികയും ചെയ്യുന്നതെന്നു സജീവ് പിള്ള മുഖ്യമന്ത്രിയെ അറിയിക്കുന്നത്. തന്നെ തിരക്കി ആളുകളെത്തിയ വിവരം പോസ്റ്റ്മാനാണ് വിളിച്ച്‌ അറിയിക്കുന്നത്. KL07BX7313 നമ്ബറുള്ള േ്രഗ കളര്‍ ഇന്നോവയില്‍ വന്ന ഇവര്‍ എറണാകുളം ഭാഗത്തു നിന്നുള്ളവരാണെന്നായിരുന്നു പറഞ്ഞിരുന്നത്.

mammootty chekavar mamankam movie

പോസ്റ്റുമാനെ ഇവര്‍ ബന്ധപ്പെട്ട നമ്ബരില്‍ പിന്നീട് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വന്നവരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വന്നവര്‍ ഉപയോഗിച്ചത് മാമാങ്കത്തിന്റെ നിര്‍മാതാവിന്റെ സുഹൃത്തിന്റെ വാഹനമാണെന്നു മനസിലായി; സജീവ് പിള്ള പരാതിയില്‍ പറയുന്നു. ഇത്തരം നീക്കങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും അതിനാല്‍ തന്റെ പരാതിയില്‍ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം എന്നുമാണ് സംവിധായകന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്.

mamankam movie issue

More in Malayalam Breaking News

Trending

Recent

To Top