Connect with us

മാമാങ്കത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് ഐശ്വര്യാറായ്… അയാള്‍ കാരണം എല്ലാം തവിടുപൊടിയായെന്ന് സജീവ് പിള്ള…

Malayalam Breaking News

മാമാങ്കത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് ഐശ്വര്യാറായ്… അയാള്‍ കാരണം എല്ലാം തവിടുപൊടിയായെന്ന് സജീവ് പിള്ള…

മാമാങ്കത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് ഐശ്വര്യാറായ്… അയാള്‍ കാരണം എല്ലാം തവിടുപൊടിയായെന്ന് സജീവ് പിള്ള…

ലോകസുന്ദരിമാര്‍ മാറി മാറി വരുമെങ്കിലും ഇന്ത്യക്കാര്‍ക്ക് എവര്‍ഗ്രീന്‍ ലോകസുന്ദരി എന്നും ഐശ്വര്യ റായ് തന്നെയാണ്. അഭിനയത്തിലും ഐശ്വര്യയെ വെല്ലാന്‍ ആരുമില്ലെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു താരം അരങ്ങേറിയത്.

ഇതിനു ശേഷം 2000 ല്‍ മമ്മൂട്ടിയുടെയും നായികയായി ലോകസുന്ദരി തിളങ്ങി. കണ്ടുകൊണ്ടെന്‍ കണ്ടുകൊണ്ടെനിലെ മേജര്‍ ബാലയുടെ നായികയായിരുന്നു ഐശ്വര്യ. ചരിത്രം വീണ്ടും ആവര്‍ത്തിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. പക്ഷെ, ആന്ധ്രായില്‍ നിന്നെത്തിയ അയാളുടെ വാശിക്ക് മുന്നില്‍ എല്ലാ പ്ലാനിംഗുകളും തകര്‍ന്നടിയുകയായിരുന്നു. എന്തായിരുന്നു അതിനു പിന്നിലെ കാരണമെന്ന് സജീവ് പിള്ള തന്നെ പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള അനൌണ്‍സ് ചെയ്ത ചിത്രമാണ് മാമാങ്കം. എന്നാല്‍, നിര്‍മാതാവുമായിട്ടുള്ള പ്രശ്‌നം മൂലം സംവിധായകനെ മാറ്റി സിനിമ ചിത്രീകരിക്കുകയായിരുന്നു. പദ്മകുമാര്‍ ആണ് ഇപ്പോള്‍ സംവിധായകന്‍. ചിത്രത്തിന്റെ അണിയറയില്‍ നടന്ന കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് സജീവ് പിള്ള.

മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാല്‍, ആന്ധ്രായില്‍ നിന്നും വന്ന ഒരാളുടെ വ്യക്തിതാല്‍പ്പര്യങ്ങള്‍ കൊണ്ട് ആ പ്ലാനിംഗ് എല്ലാം തെറ്റുകയായിരുന്നു. സിനിമയുടെ കഥ തന്നെ മാറ്റണം എന്ന് അയാള്‍ പറഞ്ഞു. എന്ത് അഡ്ജസ്റ്റ്‌മെന്റിനും ഞാന്‍ തയ്യാറയിരുന്നു. വമ്പന്‍ കാസ്റ്റ് ആയിരുന്നു നിശ്ചയിച്ചിരുന്നത്.

പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു അസോസിയേഷന്‍ വെയ്ക്കാന്‍ ശ്രമമുണ്ടായി. എല്ലാം ബജറ്റിന്റെ പുറത്തും പരിമിതിക്കുമിടയില് മാറുകയയിരുന്നു. എന്നാല് മമ്മൂക്ക ഇടപെട്ടാണ് അത് തടഞ്ഞത്. പിന്നീട് മമ്മൂക്കയുടെ വീട്ടില് വെച്ച് വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് നടന്നിരുന്നു. അതില് എടുത്ത തീരുമാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. സജീവ് പറഞ്ഞു.

mamankam Director sajeev pilla says

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top