Connect with us

മാമാങ്കത്തിലെ നായകന്‍ ഞാനല്ല സിനിമയിലെ ഒരു സഹതാരമാണ്; വെളിപ്പെടുത്തലുമായി മമ്മൂട്ടി!

Malayalam Breaking News

മാമാങ്കത്തിലെ നായകന്‍ ഞാനല്ല സിനിമയിലെ ഒരു സഹതാരമാണ്; വെളിപ്പെടുത്തലുമായി മമ്മൂട്ടി!

മാമാങ്കത്തിലെ നായകന്‍ ഞാനല്ല സിനിമയിലെ ഒരു സഹതാരമാണ്; വെളിപ്പെടുത്തലുമായി മമ്മൂട്ടി!

കാത്തിരിപ്പിന് ഒരു സുഖമാണ്. അത് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആണെങ്കിലോ അതിലേറെ സുഖം . വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡിസംബര്‍ 12ന് ചിത്രം തീയേറ്ററുകളിൽ എത്തും. വടക്കൻ വീര ഗാഥയിലും, പഴശ്ശി രാജയിലും നമ്മെ വിസ്മയിപ്പിച്ച മലയാളത്തിന്റെ ഇതിഹാസ നായകൻ ഇതാ വീണ്ടും പുതിയ ഒരു അവതാരമായി മാമാങ്കത്തിലൂടെ എത്തുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ച് മമ്മൂട്ടി ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

മാമാങ്കം ചിത്രത്തിലെ നായകന്‍ താനല്ലെന്നും സിനിമയില്‍ ഒരു സഹതാരമാണ് താനെന്നും നടന്‍ പറയുന്നു. ഈ ഒരു വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ഈ വാക്കുകൾ കേട്ടവർക്ക് നായകൻ ആരായിരിക്കും എന്നാണ് ഇനി അറിയാനുള്ളത്. സിനിമയിലെ നായകൻ അച്യൂതന്‍ എന്ന് പറയുന്ന ഈ ചെറിയ കുട്ടിയാണ്. ഈ കഥാപാത്രത്തിലൂടെ ആണ് സിനിമയുടെ കഥ നീങ്ങുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയാണ് ഈ കഥ.

അച്യൂതന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള സപ്പോര്‍ട്ടിങ് ക്യാരക്ടേഴ്‌സ് മാത്രമാണ് ഞാനുൾപ്പെടയുള്ള മറ്റ് കഥാപാത്രങ്ങളെന്നും മമ്മൂട്ടി പറയുന്നു. അച്യൂതന്‍ ചന്തുണ്ണി എന്ന കഥാപാത്രമായാണ് സിനിമയി എത്തുന്നത്. അച്യൂതന്‍ ചന്തുണ്ണി എന്ന കഥാപാത്രമായാണ് സിനിമയിൽ എത്തുന്നത്.

കഴിഞ്ഞ ദിവസമായിയുന്നു ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങിയത് .എല്ലാം ഏറ്റെടുത്തത് പോലെ പ്രേക്ഷകർ പ്രമോ വീഡിയോ സോങ്ങും ഏറ്റെടുത്ത് കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്.

കേരളത്തിലെ 400 സ്‌ക്രീനുകളിൽ എത്താൻ പോകുന്ന ചിത്രം ലോകമെങ്ങും 2000 സ്‌ക്രീനുകളിലാണ് എത്തുന്നത്. കാഹളം മുഴങ്ങി കഴിഞ്ഞു ഇനി യുദ്ധം ആണ് മരിക്കും എന്ന് ഉറപ്പ് ഉണ്ടായിട്ടും വീര്യം ചോരാതെ കാത്ത് സൂക്ഷിക്കുന്ന ചാവേറുകളുടെ യുദ്ധം. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍ എത്തുന്നുണ്ട് ഉണ്ണിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. പ്രാചി തെഹ്ലാൻ ആണ് നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

MAMANKAM

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top