Malayalam
പൃഥ്വിരാജിന് പ്രസവിച്ച് കിടന്ന സമയത്ത് മല്ലികയ്ക്ക് സുകുമാരൻ നൽകിയ സമ്മാനം;ജീവിതത്തില്‍ ഒരുതവണ മാത്രം കിട്ടിയ ആ സമ്മാനത്തെക്കുറിച്ച് മല്ലിക !
പൃഥ്വിരാജിന് പ്രസവിച്ച് കിടന്ന സമയത്ത് മല്ലികയ്ക്ക് സുകുമാരൻ നൽകിയ സമ്മാനം;ജീവിതത്തില്‍ ഒരുതവണ മാത്രം കിട്ടിയ ആ സമ്മാനത്തെക്കുറിച്ച് മല്ലിക !
പൃഥ്വിരാജിന് പ്രസവിച്ച് കിടന്ന സമയത്ത് തനിക്ക് സുകുമാരൻ ഒരു സമ്മാനം നൽകിയെന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ.ഒരു പ്രമുഖ ചാനലിന് പണ്ട് നൽകിയ ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ജീവിതത്തില്‍ ഒരേയൊരു തവണയാണ് തനിക്ക് ഈ സമ്മാനം ലഭിച്ചതെന്ന് മല്ലിക പറയുന്നു. പൃഥ്വിരാജിന്റെ ഇരുപത്തെട്ടുകെട്ടിനായിരുന്നു അത് ലഭിച്ചത്. വല്ല്യമ്മയുടെ മകനും ആ സമയത്ത് സുകുവേട്ടനൊപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് സുകുമാരന്‍ സാരി വാങ്ങിച്ചു തന്നത്. വല്ല്യമ്മയുടെ മകന് സത്യനൊപ്പം പോയാണ് അദ്ദേഹം സാരി വാങ്ങിയത്. പ്രസവിച്ചു കിടക്കുന്നതിനാല്‍ തനിക്ക് പുറത്തു പോകാന്‍ കഴിയില്ലായിരുന്നു. ഇക്കാര്യം സത്യനെ അറിയിച്ചിരുന്നു. ആ നമ്ബരാണ് സത്യന് സുകുമാരന്‍ മുന്നില്‍ ഇറക്കിയത്.
മല്ലികയുടെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞ സുകുമാരന്‍ താനിവിടെ നിന്ന് സാരിയും കൊണ്ട് പോയിട്ടു വേണോ അവള് സാരിയുടുത്ത് കൊച്ചിന് നൂലുകെട്ടാന്‍ എന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നും അവര്‍ ഓര്‍ക്കുന്നു. വസ്ത്രങ്ങളായാലും ആവശ്യമുള്ള സാധനങ്ങളായാലും സ്വന്തമായി തിരഞ്ഞെടുക്കണമെന്ന പ്രകൃതക്കാരനാണ് അദ്ദേഹം. പൈസ തരുമെങ്കിലും കൂടെ വന്ന് തിരഞ്ഞെടുക്കാനൊന്നും അദ്ദേഹത്തിനെ കിട്ടില്ലെന്നും മല്ലിക പറയുന്നു.
താന്‍ ഇല്ലാതെ ആയാലും ഭാര്യ കഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വത്തും ബാങ്ക് അക്കൗണ്ടുമെല്ലാം മല്ലിക സുകുമാരന്‍ എന്ന പേരിലാണ് അദ്ദേഹം രജിസ്റ്റര്‍ ചെയ്തത്. സ്നേഹം പുറമെ പ്രകടിപ്പിച്ച് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. മനസ്സുകൊണ്ടാണ് സ്നേഹിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പോളിസിയെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.
കാവ്യയും സംയുക്തയും സീതയും ജീവിതത്തില്‍ ഇങ്ങനെയാണ്! ടെലിവിഷനിലെ മിന്നും നായികമാരുടെ യഥാര്‍ത്ഥ മുഖം.
mamallika sukumaran
