ജോർജ്ജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 പ്രഖ്യാപനം ഉടൻ? ആകാംഷയോടെ ആരാധകർ!
മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം2 എന്നീ സിനിമകൾ. കഴിഞ്ഞ കാലങ്ങളിൽ ഭാഷകളുടെ അതിർത്തി വരമ്പുകൾ ഭേദിച്ച് ലോകമൊട്ടാകെയുള്ള സിനിമാ പ്രമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച ഫ്രാഞ്ചൈസിയാണ് മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം. രണ്ട് ഭാഗങ്ങളും വിജയിച്ചതോടെ മൂന്നാം ഭാഗം എന്നാണ് സംഭവിക്കുക എന്നതായിരുന്നു സംവിധായകൻ നേരിട്ട ചോദ്യം. ഇല്ല എന്ന ഉത്തരം ജിത്തു ജോസഫ് എവിടെയും നൽകിയിട്ടില്ല. ഒരുപക്ഷെ സംഭവിച്ചേക്കാം എന്നാണ് സംവിധായകൻ നൽകുന്ന മറുപടി.
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച സൂപ്പര്‍ഹിറ്റ് മൂവി സീരീസാണ് ദൃശ്യം. ഇരു ഭാഗങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദൃശ്യം 2 വാര്‍ത്താ സമ്മേളനത്തില്‍ ജീത്തു ജോസഫ് ദൃശ്യം 3ന്റെ ക്ലൈമാക്സ് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മുമ്പ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നത് ദൃശ്യത്തെപ്പറ്റിയാണ്. മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന തരത്തിലാണ് ആരാധകരും സിനിമാ പ്രേമികളും ചർച്ച നടത്തുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന ഒരു വലിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്നായ ഓഗസ്റ്റ് 17-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ് ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ നടക്കുന്നത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം. അത്തരത്തിൽ ഒരു വാർത്ത വന്നാൽ മലയാള സിനിമാ മേഖല തന്നെ ആഘോഷമാക്കും. എന്നാൽ സംവിധായകനോ അണിയറ പ്രവർത്തകരോ സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.മോഹന്‍ലാലിനും മൂന്നാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ടെന്നും ജീത്തു ജോസഫുമായി സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ അവസാനിച്ച ‘ദൃശ്യം’ എന്ന സിനിമയുടെ കഥാതുടര്ച്ചയായല്ല, നിയമസംവിധാനത്തെ ഒന്നാകെ കബളിപ്പിച്ച് ‘നിരപരാധി’യായി വീട്ടിലെത്തുന്ന ജോര്ജ്ജുകുട്ടിയെ പിന്തുടര്ന്നാവാം ജീത്തു ജോസഫ് ദൃശ്യം സെക്കന്ഡിലെത്തിയത്. ദൃശ്യം ഒന്നിനെക്കാള്‍ തിരക്കഥയിലും, കഥ പറച്ചിലിലും, പെര്‍ഫോര്‍മന്‍സിലും തലപ്പൊക്കമുള്ള ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം സെക്കന്‍ഡ്. മലയാളത്തിലെ ക്രൈം ഡ്രാമാ രചനകളില്‍ ദൃശ്യം എന്ന സിനിമക്കുണ്ടായിരുന്ന ബഞ്ച്മാര്‍ക്ക് ദൃശ്യം സെക്കന്‍ഡിലേക്ക് ഉയര്‍ത്തിവച്ചിരിക്കുന്നു ജീത്തു ജോസഫ്. ചുരുക്കത്തില്‍ ദൃശ്യം ഒന്നിനെക്കാള്‍ വിശ്വസനീയവും ഭദ്രവുമായി തിരക്കഥ മര്മ്മമാക്കിയാണ് ജീത്തുവിന്റെ കഥ പറച്ചിലും മേക്കിംഗും.ഒരു ഫാമിലി ഡ്രാമയുടെ അതിസാധാരണ തലത്തില്‍ നിന്ന് ക്രൈം ത്രില്ലറിന്റെ മൂഡിലേക്കും ഉദ്വേഗപ്പെരുക്കത്തിലേക്കും മുറുകുന്ന ചിത്രമായിരുന്നു ദൃശ്യം.
ഒരേ താളത്തിലുള്ള കഥ പറച്ചിലില്‍ തുടങ്ങി തുടരന് ട്വിസ്റ്റുകള്‍ക്കൊപ്പം മുറുക്കവും പെരുക്കവുമുള്ള ക്ലൈമാക്സിലേക്കെത്തിയ ചിത്രം. ദൃശ്യം സെക്കന്ഡിലെത്തുമ്പോള് പ്രേക്ഷകരുടെ പ്രധാന ചോദ്യങ്ങള്‍ പൊലീസിനെയും നിയമസംവിധാനത്തെയും ഒരു പോലെ കബളിപ്പിച്ച ജോര്‍ജുകുട്ടിയുടെ തന്ത്രം ആറ് വര്‍ഷത്തിനിടയിലോ ശേഷം പിഴച്ചോ, ഇനി പിഴക്കുമോ എന്നൊക്കെയാണ്. മൂന്ന ഭാഗത്തിൽ ഇനി കഥ ഏതു രീതിയിൽ ആയിരിക്കും അവതരിപ്പിക്കുക എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത് .
ദൃശ്യമല്ലെങ്കിൽ പൃത്ഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആയിരിക്കും പ്രഖ്യാപിക്കുക എന്നും ആരാധകർ പറയുന്നു. നിലവിൽ ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ പിന്നിലാണ് മോഹൻലാൽ. കൊറോണ പ്രതിസന്ധി കാരണം മുടങ്ങി പോയ ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് താരം. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവും താരം പൂർത്തിയാക്കിയിരുന്നു. മോഹൻലാലിനെ സംവിധായകന്റെ കുപ്പായത്തിൽ കണ്ട് കയ്യടിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
