എനിക്ക് ശേഷം ഒരുപാട് നായികമാര്‍ വന്നിട്ടുണ്ട്, വേറൊരു നായിക വരുന്നു എന്നത് എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല, കാരണം ഇതാണ് , അന്ന് കാവ്യ പറഞ്ഞത്!
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപിൻ്റെ നായികയായി തുടക്കം കുറിക്കുന്നത്. പെരുമഴക്കാലം ,ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളില്‍ സംസ്ഥാന അവാര്‍ഡ് നടിയെ തേടിവന്നിട്ടുണ്ട്. പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തില്‍ തുടങ്ങി, നവാഗതനായ ഖായിസ് മിലന്‍ സംവിധാനം ചെയ്ത ആകാശവാണി വരെ 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചത്.
മലയാളത്തിന്റെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യ മാധവന്‍. ഇടതൂര്‍ന്ന് നീളത്തില്‍ കിടക്കുന്ന മുടിയും മൂക്കൂത്തി പോലുള്ള മറുകുമൊക്കെ കാവ്യയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റി. ഒരു കാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരം എന്ന് പറയുന്നതും കാവ്യ മാധവനാണ്. നടിയുടെ ഫോട്ടോ പതിപ്പിച്ച പുറംചട്ടയുള്ള ബുക്കുകള്‍ വാങ്ങിയ ആരാധകരൊക്കെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ രണ്ടാമതും വിവാഹം കഴിഞ്ഞതോടെയാണ് കാവ്യ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോയി കൊണ്ടിരുന്നത്. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും നടിയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പണം ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്യില്ലെന്ന് മുന്‍പൊരിക്കല്‍ കാവ്യ പറഞ്ഞിരുന്നു. ഈ വീഡിയോ കാവ്യയുടെ ഫാന്‍സ് പേജുകളിലൂടെ വൈറലാവുകയാണ്.
പണം ഉണ്ടാക്കാന്‍ വേണ്ടി ഞാന്‍ കുറേ സിനിമകള്‍ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കില്‍ കുറച്ച് നാള്‍ ഫ്രീയായിട്ട് ഇരുന്നപ്പോള്‍ എനിക്ക് സിനിമകള്‍ ചെയ്യാമായിരുന്നു. ഉള്ളത് ഉള്ളിടത്തോളം കാലം നല്ലത് പോലെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്’ എന്നും പറയുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാവുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളായിരുന്നു ഇത്.
സിനിമയില്‍ വലിയ മത്സരമാണ് നടക്കുന്നത്. അതുപോലെ വലിയൊരു ലോകമാണ്. അവിടെ എനിക്ക് ശേഷം ഒരുപാട് നായികമാര്‍ വന്നിട്ടുണ്ട്. വേറൊരു നായിക വരുന്നു എന്നത് എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. കാരണം എനിക്കുള്ളത് എനിക്കാണ്’. എന്നും കാവ്യ പറയുന്നുണ്ട്. സിനിമയോടുള്ള താല്‍പര്യത്തെ കുറിച്ച് കാവ്യ പറയുന്ന വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിനടിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ‘കാവ്യ മാധവനെ ഇഷ്ടപെടുന്ന എല്ലാവരുടെയും ആഗ്രഹം കാവ്യ ചേച്ചി മലയാള സിനിമയിലേക്ക് തിരിച്ചു വരണം എന്നത് തന്നെയാണ്. ഇനി അങ്ങനെ ഒരു തിരിച്ചുവരവ് ഇല്ലെങ്കില്‍ കൂടി, ചെയ്ത് വച്ചിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങളുണ്ട്. അതുമാത്രം മതി നടി കാവ്യ മാധവന്‍ എന്തായിരുന്നെന്ന് മലയാളികളെ ഓര്‍മ്മപ്പെടുത്താന്‍’. എന്നുമാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ നല്‍കിയ ക്യാപ്ഷന്‍
ആരൊക്കെ വന്നാലും പോയാലും കാവ്യയെ പോലെ ഉള്ളില്‍ കയറി നായിക പിന്നെ ഉണ്ടായിട്ടില്ലെന്നാണ് ഒരു ആരാധകന്‍ കാവ്യയുടെ വീഡിയോയുടെ താഴെ കമന്റിട്ടിരിക്കുന്നത്. കുറച്ച് വര്‍ഷമായിട്ടേയുള്ളുവെങ്കിലും കാവ്യ മാധവന്റെ പേരില്‍ നിരവധി ഫാന്‍സ് ക്ല്ബ്ബുകളാണുള്ളത്. കാവ്യയോടും അവരുടെ കഥാപാത്രങ്ങളോടുമുള്ള ഇഷ്ടമാണ് ചില ആരാധകര്‍ക്ക്. അതിനൊപ്പം വ്യക്തിയെന്ന നിലയില്‍ കാവ്യയെ സ്‌നേഹിക്കുന്ന ഒത്തിരി പേരാണുള്ളത്.
