വേറെ ആരെയും കിട്ടിയില്ലേ , ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്’ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ പുതിയ ഫോട്ടോകള്‍ക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ !
അടുത്തിടെയായിരുന്നു അമൃത സുരേഷ് ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയത്. പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയായാണ് ഗോപിയും അമൃതയും ഒന്നായ വിശേഷം അറിയിച്ചത്. പ്രിയപ്പെട്ടവരെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഇവരുടെ പഴയ അഭിമുഖങ്ങളും പോസ്റ്റുകളുമെല്ലാം വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. തന്റെ സിനിമയിലൂടെയായി അമൃത തെലുങ്കില്‍ അരങ്ങേറുകയാണെന്നറിയിച്ച് കഴിഞ്ഞ ദിവസം ഗോപി സുന്ദറെത്തിയിരുന്നു.താനും അമൃതയും ഒന്നിച്ചുവെന്നും കുറച്ചുകാലം കൊച്ചിയിലും പിന്നീട് ഹൈദരാബാദിലേക്കും പോവുമെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്രസന്ദര്‍ശനവും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ഇരുവരും. അനാവശ്യമായി തങ്ങളെ വിമര്‍ശിക്കുന്ന ഒരു പണിയുമില്ലാത്തവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണ് എന്ന് അറിഞ്ഞപ്പോള്‍ തന്നെ പലര്‍ക്കും ഇരിക്ക പൊറുതി ഇല്ലാത്ത അവസ്ഥയാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് എല്ലാം വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകളും വിപരീതമല്ല. അമൃതയുടെയും ഗോപി സുന്ദറിന്റെയും ജീവിതത്തിലേക്കുള്ള കടന്ന് കയറ്റം എന്നേ ഈ കമന്റുകളെ കുറിച്ച് പറയാനുള്ളൂ. ഒരാളുടെ ഉപദേശം, എന്തായാലും കൂടെ ജീവിയ്ക്കാന്‍ തീരുമാനിച്ചു, എങ്കില്‍ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ എന്നാണ്. ‘എന്റെ മോളെ എത്രയോ ആളെ കിട്ടുമായിരുന്നു, ഈ പ്രായമായ ആളെ തന്നെ വേണമായിരുന്നോ. ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്’ എന്നാണ് കമന്റിട്ട ആളുടെ നിരീക്ഷണം.ഈ ബന്ധം എത്ര നാള്‍ വരെ പോകും എന്നതാണ് മറ്റു ചിലരുടെ കൂലംകുലിഷിതമായ ചിന്ത. അതിനിടയില്‍ അമൃതയെ ഉപദേശിച്ച് നേരെയാക്കാനും പലരും ശ്രമിയ്ക്കുന്നുണ്ട്. നിലനില്‍പ് ഒട്ടും ഗാരണ്ടി പറയാന്‍ പറ്റാത്ത ബന്ധമാണ്, രക്ഷപ്പെടുന്നതാണ് നല്ലത് എന്ന തരത്തിലുള്ള കമന്റുകള്‍ ഒരു ഭാഗത്ത്.
അമൃത പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ പലരും സദാചാരം ചമഞ്ഞ് കൊച്ചിനെ തിരക്കുകയാണ്. കുഞ്ഞിനെ കളഞ്ഞോ, ഗോപി സുന്ദര്‍ വന്നതിന് ശേഷം പാപ്പുവിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് കുറവാണല്ലോ, അല്ലായിരുന്നുവെങ്കില്‍ എപ്പോഴും മകള്‍ക്കൊപ്പമുള്ള ഫോട്ടോകളും കളി ചിരിയുടെ വീഡിയോകളും ആയിരുന്നു അമൃത പങ്കുവച്ചിരുന്നത്.
ഗോപി സുന്ദര്‍ അമൃതയ്ക്ക് ഒപ്പമുള്ള മറ്റൊരു സെല്‍ഫി ചിത്രം പങ്കുവച്ചിരുന്നു. ‘എന്റെ കണ്‍മണി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്. അതിന് താഴെയും വിമര്‍ശനങ്ങള്‍ ഉണ്ട്. ‘എത്രാമത്തെ കണ്‍മണിയാണ്’ എന്നാണ് ചിലരുടെ ചോദ്യം. അതേ സമയം ഇരുവരെയും പിന്തുണച്ചുകൊണ്ടുള്ള ആള്‍ക്കാരും കമന്റ് ബോക്‌സില്‍ എത്തുന്നതോടെ വലിയ വാഗ്വാദങ്ങളും ചര്‍ച്ചകളും അവിടെ നടക്കുന്നു.
ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും അമൃത സുരേഷ് പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിക്കപ്പോഴും അമൃത സുരേഷ് വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കുന്നത്
ഗോപി സുന്ദറിനോട് പ്രണയം തോന്നാനുണ്ടായ കാരണവും അമൃത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചിരിയ്ക്കുന്നു. ‘ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതി, അവരുടെ ചിരിയുടെ ശബ്ദവും, പഞ്ചിരി രൂപപ്പെടുന്ന രീതിയും പോലെ’ എന്നാണ് അമൃത കുറിച്ചിരിയ്ക്കുന്നത്. സ്‌റ്റോറിയ്‌ക്കൊപ്പം ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രണയം മാത്രമല്ല, രണ്ട് പേരും കരിയറിലും വളരെ അധികം ശ്രദ്ധിയ്ക്കുന്നുമുണ്ട്. രണ്ട് പേരും സംഗീത രംഗത്ത് നിന്നുള്ളത് കൊണ്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കുന്നത് ആണ് കാണുന്നത്. ഒരുമിച്ച് നടത്തിയ സ്‌റ്റേജ് ഷോയുടെ വിശേഷങ്ങള്‍ എല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അടുത്തിടെ അമൃത സുരേഷ് തെലുങ്കില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു. ഗോപി സുന്ദറിലൂടെയാണ് ആ അവസരം വന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രണയം ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ഫോട്ടോകളാക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇരുവരുടെയും ഫോട്ടോകള്‍ നിമിഷ നേരങ്ങള്‍കൊണ്ടാണ് വൈറലാവുന്നത്.
